Top

അപകടത്തില്‍പ്പെട്ട് ചോരയില്‍ കുളിച്ചുകിടന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞ്; രക്ഷിച്ച് സ്പീക്കര്‍ എം ബി രാജേഷ്

20 April 2022 9:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അപകടത്തില്‍പ്പെട്ട് ചോരയില്‍ കുളിച്ചുകിടന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞ്; രക്ഷിച്ച് സ്പീക്കര്‍ എം ബി രാജേഷ്
X

തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ച് സ്പീക്കര്‍ എം ബി രാജേഷ്. തൃത്താലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സ്പീക്കര്‍ മംഗലാപുരം ദേശീയപാതയില്‍ വച്ചാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന കുഞ്ഞിനെ കണ്ടത്. ഉടന്‍ തന്നെ കുട്ടിയുമായി അദ്ദേഹം കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു.

അപകടത്തില്‍പ്പെട്ട മറ്റുള്ളവരെ ആശുപത്രിയിലെത്തിക്കാന്‍ പൈലറ്റ് പൊലീസിന് അദ്ദേഹം നിര്‍ദേശം നല്‍കി. വാഹനാപകട സമയത്ത് കുഞ്ഞ് റോഡില്‍ തെറിച്ചു വീഴുകയായിരുന്നു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടിയുടെയും മാതാപിതാക്കളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

STORY HIGHLIGHTS:Kerala Speaker MB Rajesh helped injured baby in accident

Next Story