Top

കേരളം വ്യാവസായിക സൗഹൃദ സംസ്ഥാനം തന്നെയാണെന്ന് എംഎ യൂസഫലി

വ്യവസായ സൗഹൃദം എന്ന് അവകാശപ്പെടുന്ന കേരളം പൊട്ടകിണറ്റിൽ വീണ തവളയെ പോലെയാണെന്നും കിറ്റെക്‌സ് എംഡി അന്ന് വിമർശിച്ചത്.

6 Dec 2021 6:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളം വ്യാവസായിക സൗഹൃദ സംസ്ഥാനം തന്നെയാണെന്ന് എംഎ യൂസഫലി
X

കൊച്ചി: കേരളത്തിലെ വ്യവസായ സൗഹൃദ സാഹചര്യത്തെ പ്രശംസിച്ച് ലുലു ​ഗ്രൂപ്പ് മേധാവി എംഎ യൂസഫലി. ഇന്ത്യയിൽ പ്രശ്നങ്ങൾ ഇല്ലാത്ത സംസ്ഥാനങ്ങളില്ല. ഏത് സംസ്ഥാനത്തായാലും വ്യവസായിക രം​ഗത്ത് പ്രശ്നങ്ങളുണ്ടാവും. അത്തരം പ്രശ്നങ്ങൾ മാത്രമെ കേരളത്തിലും നിലനിൽക്കുന്നുള്ളു. ഈ പ്രശ്നങ്ങളെ ചൂണ്ടിക്കാണിച്ച് സംസ്ഥാനം വ്യവസായിക സൗഹൃദമല്ലെന്ന് പറയാനികില്ല. കേരളം വ്യവസായിക സൗഹൃദ സംസ്ഥാനം തന്നെയാണ്. എംഎ യൂസഫലി പറഞ്ഞു.

കിറ്റെക്സ് ​ഗ്രൂപ്പ് മേധാവി സാബു എം ജേക്കബ് ആണ് കേരളം വ്യവസായിക സൗഹൃദ സംസ്ഥാനമല്ലെന്ന തരത്തിൽ സമീപകാലത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്. തെലങ്കാനയിലേക്ക് കിറ്റെക്സിനെ പറിച്ചുനടും മുൻപായിരുന്നു കേരളത്തെ ആക്ഷേപിച്ചുകൊണ്ട് വ്യവസായിക പ്രമുഖൻ രം​ഗത്തുവന്നത്. ഈ ആരോപണങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മുന്നേറ്റമുണ്ടാക്കാനും കിറ്റെക്സിന് സാധിച്ചു. സാമ്പത്തിക മുന്നേറ്റത്തിന് വേണ്ടി കേരളത്തെ സാബു എം ജേക്കബ് മനപൂർവ്വം അധിക്ഷേപിച്ചുവെന്ന് അക്കാലത്ത് തന്നെ വിമർശിച്ചിരുന്നു.

വ്യവസായ സൗഹൃദം എന്ന് അവകാശപ്പെടുന്ന കേരളം പൊട്ടകിണറ്റിൽ വീണ തവളയെ പോലെയാണെന്നും കിറ്റെക്‌സ് എംഡി അന്ന് വിമർശിച്ചു. കമ്പനിക്ക് അധികമായി വരുന്ന ചെലവ് സർക്കാർ വഹിക്കും, കമ്പനിയിൽ നിന്നും പുറന്തള്ളുന്ന മാലിന്യത്തിന്റെ നിർമാർജ്ജനോത്തരവാദിത്തം സർക്കാരിനാണ്, പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർ കയറിയിറങ്ങില്ലായെന്ന ഉറപ്പ്, ജലം, മുടങ്ങാത്ത വൈദ്യൂതി, കുറഞ്ഞ വിലക്ക് ഭൂമി എന്നിവ കിട്ടും, ഐപാസ് സംവിധാനം എന്നിവയാണ് തെലങ്കാന സർക്കാർ സാബുവിന് മുന്നിൽ കൂടുമാറ്റത്തിന് മുന്നോടിയായി വെച്ച ഓഫറുകൾ.

കേരളത്തിലും നിരവധി വ്യവസായ പാർക്കുകളുണ്ട്. എന്നാൽ കേരളത്തിൽ നിന്നും വ്യത്യസ്തമായി ആധുനിക സൗകര്യങ്ങളാണ് തെലങ്കാനയിലേത്. ഇലക്ട്രിസ്റ്റി മുടങ്ങില്ല. വെള്ളം, ഗതാഗതം തുടങ്ങി നിരവധി കാര്യങ്ങളാണ് കണ്ടത്. എക്‌സ്‌പോർട്ട് ഓറിയന്റഡായ കമ്പനിയാണ്. ദിവസനവും കണ്ടെയിനറുകൾ കയറ്റി അയക്കണം. പോർട്ടിലേക്കുള്ള ദൂരം കൂടുതലാണ്. എന്നാൽ അധിക ചെലവ് തെലങ്കാന സർക്കാർ വഹിക്കും. ഇവിടെ 30 ദിവസത്തിനുള്ള 11 റെയിഡുകളാണ് നടത്തിയത്. എന്നാൽ അവിടെ പരിശോധനയുടെ പേരിൽ ഒരു ഉദ്യോഗസ്ഥരും കയറിയിറങ്ങില്ലായെന്ന് ഉറപ്പ് നൽകി. മൂന്ന് വർഷത്തിനുള്ളിൽ ഒരു റെയിഡ് നടക്കും. അത് നിങ്ങളെ മുൻകൂട്ടി അറിയിച്ചായിരിക്കും എന്ന ഉറപ്പ് തെലങ്കാന നൽകി.

സിംഗിൾ വിന്റോ ക്ലിയറൻസ് നടപ്പാക്കിയത് വലിയ സംഭവമായിട്ടാണ് കേരളം കാണുന്നത്. എന്നാൽ മറ്റ് സംസ്ഥാനങ്ങൾ അതൊക്കെ നേരത്തെ വിട്ടു. ഐപാസ്/ഇ പാസ് സംവിധാനമാണ് അവിടെ. ഒരു വ്യവസായിക്ക് എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. പൊട്ടകിണറ്റിൽ വീണ തവളയുടെ അവസ്ഥയാണ് സംസ്ഥാന സർക്കാരിന്റേത്. മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും എന്ത് നടക്കുന്നുവെന്ന് നമ്മുടെ സർക്കാരിനും ഗവൺമെന്റിനും ഒന്നും അറിയില്ല. 53 വർഷം കേരളത്തിലല്ല വ്യവസായമായിരുന്നെകിൽ ഇരട്ടി വളർച്ചയുണ്ടായേനേ.' സാബു എം ജേക്കബ് പറഞ്ഞു.

Next Story