Top

'കേരളം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറുന്നു'; വിമര്‍ശനവുമായി എംടി രമേശ്

ഓരോ കൊലപാതകത്തിന് പിന്നിലേയും മുസ്ലിംതീവ്രവാദ സംഘടനകളുടെ പങ്ക് പൊലീസിന് കൃത്യമായി അറിയാം.

25 Nov 2021 9:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറുന്നു; വിമര്‍ശനവുമായി എംടി രമേശ്
X

ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി കേരളം മാറുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഓരോ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നിലും തീവ്രവാദ സംഘടനകള്‍ക്കുള്ള പങ്ക് വ്യക്തമാണ് എന്നിട്ടും അന്വേഷണ ഏജന്‍സികള്‍ ആ വിവരം മറച്ചുവെക്കുന്നു അതിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നുവെന്നും എംടി രമേശ് ആരോപിച്ചു. ഭീകര പ്രവര്‍ത്തനങ്ങളിലെ എസ്ഡിപിഐ സിപിഐഎം കൂട്ടുകെട്ടിനെതിരെ ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തോടനുബന്ധിച്ച് തൃശ്ശൂരില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ബിജെപിയുടേയും ആര്‍എസ്എസിന്റേയും പ്രവര്‍ത്തകര്‍ കേരളത്തില്‍ കൊല്ലപ്പെടുന്നുണ്ട്. ഓരോ കൊലപാതകത്തിന് പിന്നിലേയും മുസ്ലിംതീവ്രവാദ സംഘടനകളുടെ പങ്ക് പൊലീസിന് കൃത്യമായി അറിയാം. ആവിശ്യമായ തെളിവുകള്‍ കിട്ടിയാലും അവരുടെ ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ സാധിക്കുന്നില്ല.

അവര്‍ക്ക് പുറത്തുനിന്ന് കിട്ടുന്ന സഹായങ്ങളെ കുറിച്ച് അന്വേഷിക്കുന്നില്ല. അത് കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികളെ ഭരണകൂടം നിര്‍ബന്ധിക്കുന്നില്ല. അത് കൊണ്ടാണ് സര്‍ക്കാരിന്റെ സഹായത്തോടെയാണ് എസ്ഡിപിഐയും പോപുലര്‍ഫ്രണ്ടും പ്രവര്‍ത്തിക്കുന്നത് എന്ന് ഞങ്ങള്‍ പറയുന്നത് എന്ന് എംടി രമേശ് പറഞ്ഞു.

Next Story

Popular Stories