Top

ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; സുധാകരന്റെ ഹര്‍ജിയില്‍ ഇന്ന് അന്തിമ വാദം

ഹര്‍ജി തീര്‍പ്പാക്കുന്നതില്‍ കാലതാമസമുണ്ടാകുന്നത് വിചാരണ നടപടികള്‍ വൈകുന്നതിന് കാരണമാകും എന്നാണ് സര്‍ക്കാരിന്റെ പക്ഷം

25 Aug 2022 2:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; സുധാകരന്റെ ഹര്‍ജിയില്‍ ഇന്ന് അന്തിമ വാദം
X

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേള്‍ക്കും. വര്‍ഷങ്ങളായി ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ സമീപിച്ചതിനെ തുടര്‍ന്നാണ് ഇന്ന് അന്തിമ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.

തിരുവനന്തപുരം സെഷന്‍സ് കോടതി കേസില്‍ കെ സുധാകരന്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് കെ സുധാകരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2016ല്‍ കേസിന്റെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു എങ്കിലും തുടര്‍ വാദമുണ്ടായിരുന്നില്ല. ഹര്‍ജി തീര്‍പ്പാക്കുന്നതില്‍ കാലതാമസമുണ്ടാകുന്നത് വിചാരണ നടപടികള്‍ വൈകുന്നതിന് കാരണമാകും എന്നാണ് സര്‍ക്കാരിന്റെ പക്ഷം.

1995ല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ആന്ധ്രാപ്രദേശിലെ ഓംഗോളില്‍ വച്ചാണ് ജയരാജനുനേരെ വെടിവെപ്പ് നടന്നത്. കെ സുധാകരന്റെ നിര്‍ദേശപ്രകാരമാണ് അക്രമികള്‍ വധശ്രമം നടത്തിയതെന്നാണ് സിപിഐഎം ആരോപണം.

STORY HIGHLIGHTS: Kerala Highcourt To Hear K Sudhakaran's Plea Of Aquitting From The Case Of Attempting To Murdert E P Jayarajan

Next Story