'മികച്ച കണ്ടന്റ് ക്രിയേറ്റേഴ്സുള്ളത് കേരളത്തില്‍, ലോകമെമ്പാടും ആരാധകര്‍'; ഫേസ്ബുക്ക് ഇന്ത്യ ഡയറക്ടര്‍
5 Aug 2022 4:46 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്സുള്ളത് കേരളത്തിലെന്ന് ഫേസ്ബുക്ക് ഇന്ത്യ ഡയറക്ടര്‍ മനിഷ് ചോപ്ര. കേരളത്തില്‍ റീല്‍സ് ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഫേസ്ബുക്ക് കൊച്ചിയില്‍ സംഘടിപ്പിച്ച 'മീറ്റ് ആന്റ് ഗ്രീറ്റ്' പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പരാമര്‍ശം.
മികച്ച കണ്ടന്റുകള്‍ ഉണ്ടാക്കുന്നതിനാലാകാം ലോകമെമ്പാടു നിന്നും നിരവധി ആരാധകര്‍ കേരളത്തിലെ കണ്ടന്റ് ക്രിയേറ്റേഴ്സിനുള്ളതെന്നാണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കവെ മനിഷ് ചോപ്ര പറഞ്ഞത്. 'നാല് തരത്തിലുള്ള കണ്ടന്റ് ക്രിയേറ്റേര്സാണുള്ളത്. നിരവധി ആരാധകരുള്ള സെലിബ്രിറ്റികള്‍, അവരില്‍ ഭൂരിഭാഗവും മികച്ച കണ്ടന്റുകളാണ് ഉണ്ടാക്കുന്നത്. മ്യൂസിക് ക്രിയേറ്റേഴ്സാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ രണ്ടാമതുള്ളത്. നര്‍ത്തകര്‍, ഫുഡ്, ട്രാവല്‍ കണ്ടന്റുകള്‍ ചെയ്യുന്നവര്‍ക്കും ഫോളോവേഴ്സുണ്ട്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിയേറ്റേഴ്സുമായി ചേര്‍ന്ന് മൂല്യമുള്ള കണ്ടന്റുകളുണ്ടാക്കാനുള്ള ശ്രമത്തിലാണ് മെറ്റയെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വര്‍ഷമായി കണ്ടന്റുകളുടെയും ക്രിയേറ്റേഴ്സിന്റെയും എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവ മോണിറ്റര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. മോശമായ കണ്ടന്റുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ അവ ഉടന്‍ തന്നെ നീക്കം ചെയ്യും. അത് ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മനിഷ് ചോപ്ര വ്യക്തമാക്കി.
Story Highlights: Kerala has high-quality content creators says Facebook India director
- TAGS:
- content creators