Top

സംസ്ഥാനത്തിന്റെ കടം 3,32, 291 കോടിയായി വർധിച്ചു; സർക്കാർ നിയമസഭയിൽ

28 Jun 2022 5:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്തിന്റെ കടം 3,32, 291 കോടിയായി വർധിച്ചു; സർക്കാർ നിയമസഭയിൽ
X

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം കടം 3,32, 291 കോടിയായി ഉയർന്നതായി നിയമസഭയിൽ ധനമന്ത്രി കെഎൻ ബാല​ഗോപാൽ. കൊവിഡ് പ്രതിസന്ധിയാണ് കടം പെരുകാൻ കാരണമായതെന്ന് ധനമന്ത്രി പറഞ്ഞു. എന്നാൽ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രമിറക്കില്ലെന്നും ബാധ്യതകൾ തുടർന്നുള്ള മുന്നോട്ട് പോക്കിന് തടസ്സമാവില്ലെന്നും ധനമന്ത്രി അവകാശപ്പെട്ടു. പ്രതിസന്ധി മറികടക്കാന്‍ നികുതി പിരിവ് ഊര്‍ജിതമാക്കാനാണ് സർക്കാർ തീരുമാനം.

എന്നാൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തേക്കാൾ കടം കുറഞ്ഞുവെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ കേരളത്തിലെ അവസ്ഥ ശ്രീലങ്കന്‍ പ്രതിസന്ധിക്ക് സമാനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ശ്രീലങ്കയുമായി സംസ്ഥാനത്തെ കടം താരത്യമം ചെയ്യാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. കടം എടുക്കാതെ ഒരു സർക്കാരിനും മുന്നോട്ട് പോവാനാവില്ല. കടം കുറയ്ക്കാൻ ആണ് സർക്കാർ ഉദ്ദേശിക്കുന്നത്. ആവശ്യമുള്ള ഒരു വികസന പദ്ധതിയിൽ നിന്നും പിന്നോട്ട് പോവാനുദ്ദേശിക്കുന്നില്ലെന്നും സർക്കാർ നിയമസഭയിൽ പറഞ്ഞു.

Story Highlight: Kerala government talks about debt crisis in assembly meeting

Next Story