Top

പൊളിക്കേണ്ട കെട്ടിടങ്ങളും, പരിസ്ഥിതി വിവരങ്ങളും ഉള്‍പ്പെടെ വിശദമായി; സില്‍വര്‍ ലൈന്‍ ഡിപിആര്‍ പുറത്തുവിട്ടു

ആറ് വാല്യങ്ങളായി 3776 പേജുകളിലായാണ് വിശദമായ ഡിപിആര്‍.

15 Jan 2022 10:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊളിക്കേണ്ട കെട്ടിടങ്ങളും, പരിസ്ഥിതി വിവരങ്ങളും ഉള്‍പ്പെടെ വിശദമായി; സില്‍വര്‍ ലൈന്‍ ഡിപിആര്‍ പുറത്തുവിട്ടു
X

പിണറായി സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനിന്റെ വിശദ വിവരങ്ങള്‍ അടങ്ങുന്ന ഡീറ്റൈല്‍ഡ് പ്രൊജക്റ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ദ്രുത പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടുള്‍പ്പെടെയാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഗ്രാഫിക് സ്റ്റഡി റിപ്പോര്‍ട്ടും ഡിപിആറിന്റെ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പൊളിക്കേണ്ട കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍, പദ്ധതി പ്രദേശത്തെ സസ്യജാലങ്ങളുടെ വിശദാംശങ്ങളും ഡിപിആറില്‍ പങ്കുവയ്ക്കുന്നു. ആറ് വാല്യങ്ങളായി 3776 പേജുകളിലായാണ് വിശദമായ ഡിപിആര്‍.

സില്‍വര്‍ ലൈനിന് സ്റ്റാന്‍ഡേര്‍ഡ് ഗേജ് പ്രഖ്യാപിച്ചത് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണെന്നും ഡിപിആര്‍ വ്യക്തമാക്കുന്നു. പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിവരങ്ങള്‍, പരിസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍, സ്റ്റേഷനുകള്‍ക്കിടയിലെ ദൂരം തുടങ്ങി വിശദമായ വിവരങ്ങള്‍ ഡിപിആറില്‍ പറയുന്നു. ഇന്ന് പരിസ്ഥിതി ആഘാത പഠനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഇന്ന് ഡിപിആര്‍ പുറത്ത് വിടുന്നത്.

ഡിപിആര്‍ പുറത്ത് വിഷയത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ ആവകാശ ലംഘന നോട്ടീസ് ഉള്‍പ്പെരെ സമര്‍പ്പിക്കപ്പെട്ടരിന്നു. നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കാട്ടിയായിരുന്നു പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നല്‍കിയത്. അന്‍വര്‍ സാദത്ത് എംഎല്‍എയാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്.

Next Story

Popular Stories