Top

ഇന്ധന നികുതി കുറച്ച് സംസ്ഥാന സര്‍ക്കാരും; പെട്രോളിന് 2.41 രൂപ, ഡീസലിന് 1.36 രൂപ

സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു

21 May 2022 3:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ധന നികുതി കുറച്ച് സംസ്ഥാന സര്‍ക്കാരും; പെട്രോളിന് 2.41 രൂപ, ഡീസലിന് 1.36 രൂപ
X

ഇന്ധന നികുതി കുറച്ച് സംസ്ഥാന സര്‍ക്കാര്‍. പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നതാണെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. കേന്ദ്രം ഭീമമായ വര്‍ദ്ധിപ്പിച്ച ഇന്ധന നികുതിയില്‍ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണെന്നും അതിനെ സംസ്ഥാനസര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നെന്നും മന്ത്രി അറിയിച്ചു.

മന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞത്: ''കേന്ദ്രസര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ദ്ധിപ്പിച്ച പെട്രോള്‍/ഡീസല്‍ നികുതിയില്‍ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാനസര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. ഇതിന്റെ ഭാഗമായി പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നതാണ്.''


നേരത്തെ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപനം നടത്തിയിരുന്നു. പെട്രോള്‍ ലിറ്ററിന് എട്ടു രൂപയും ഡീസല്‍ ലിറ്ററിന് ആറ് രൂപയുമാണ് കേന്ദ്രം കുറച്ചത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 9 രൂപ 50 പൈസയും ഡീസലിന് 7 രൂപ കുറയും. പണപെരുപ്പം രൂക്ഷമായതോടെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. ഇതിന് പിന്നാലെ സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മന്ത്രി കെഎന്‍ ബാലഗോപാലിന്റെ പ്രഖ്യാപനം.

Next Story