Top

ഗവര്‍ണറെ മറികടക്കാന്‍ പുതിയ നീക്കം; നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യം കൊണ്ടുവരും

ആഗസ്റ്റ് ഒന്ന് മുതലാകും പ്രാബല്യത്തില്‍ വരിക. ഭേദഗതി സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചു

24 Aug 2022 6:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗവര്‍ണറെ മറികടക്കാന്‍ പുതിയ നീക്കം; നിയമഭേദഗതിക്ക്  മുന്‍കാല പ്രാബല്യം കൊണ്ടുവരും
X

തിരുവനന്തപുരം: സര്‍വകലാശാല നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം. ആഗസ്റ്റ് ഒന്ന് മുതലാകും പ്രാബല്യത്തില്‍ വരിക. ഭേദഗതി സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചു. കേരള വിസി നിയമന സെര്‍ച്ച് കമ്മിറ്റിയെ മറികടക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ആഗസ്റ്റ് അഞ്ചിനായിരുന്നു ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്.

നിയമസഭയില്‍ അവതരിപ്പിച്ച സര്‍വ്വകലാശാല നിയമ ഭേദഗതി ബില്ലില്‍ തെറ്റില്ലെന്നും അത് അവതരിപ്പിക്കാനുള്ള അധികാരം നിയമസഭയ്ക്ക് ഉണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. നിയമസഭയില്‍ ഏത് ബില്‍ പാസാക്കിയാലും ബന്ധു നിയമനം അനുവദിക്കില്ല. സര്‍വ്വകലാശാലകളില്‍ ഇഷ്ടക്കാരെ നിയമിക്കാന്‍ സമ്മതിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

സര്‍വ്വകലാശാല നിയമഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെങ്കിലും സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. സര്‍വ്വകലാശാല ചാന്‍സലര്‍ ആയിരിക്കുന്നത് തനിക്ക് നാണക്കേടായി തോന്നുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വ്വകലാശാല ചരിത്ര കോണ്‍ഗ്രസില്‍ നടന്നത് ഗൂഢാലോചന തന്നെയാണെന്നും അത് ഡല്‍ഹിയില്‍വെച്ചായിരുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Story highlights: Kerala Government new move to overtake Governor; the amendment will have retrospective effect

Next Story