Top

കൊവിഡ് വ്യാപനം; പൊതുപരിപാടികള്‍ റദ്ദാക്കി കോണ്‍ഗ്രസ്

15 Jan 2022 3:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് വ്യാപനം; പൊതുപരിപാടികള്‍ റദ്ദാക്കി കോണ്‍ഗ്രസ്
X

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം രൂക്ഷമാവുന്നതിനിടെ പൊതുപരിപാടികള്‍ റദ്ദാക്കി കോണ്‍ഗ്രസ്. ജനുവരി 16 മുതല്‍ 31 വരെ കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു. മറ്റു പരിപാടികള്‍ കോവിഡ് വ്യവസ്ഥകള്‍ പാലിച്ചു മാത്രമേ നടത്താവൂ എന്നും കെപിസിസി അധ്യക്ഷന്‍ നിര്‍ദേശിച്ചു. ജനുവരി 17ന് 5 സര്‍വകലാശാലകളിലേക്കു നടത്താനിരുന്ന യുഡിഎഫ് മാര്‍ച്ചും മാറ്റിവച്ചതായും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ ഇരുപതിനായിരത്തോട് അടുക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് നിര്‍ദേശം. കേരളത്തില്‍ 17,755 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂര്‍ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417, കാസര്‍ഗോഡ് 317, വയനാട് 250 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധയുടെ ജില്ലകള്‍ തോറുമുള്ള കണക്ക്.

Next Story

Popular Stories