Top

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് പ്രവർത്തകർ തൃണമൂൽ കോൺഗ്രസിലേക്ക്

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ ആദർശത്തിൽ ആകൃഷ്ടരായായിയാണ് പ്രവർത്തകർ തൃണമൂലിൽ ചേർന്നത്

19 Nov 2021 8:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് പ്രവർത്തകർ തൃണമൂൽ കോൺഗ്രസിലേക്ക്
X

കോട്ടയത്ത് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്ന് പ്രവർത്തകർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ഇന്ന് നടന്ന ജില്ലാ സമ്മേളനത്തിൽ വെച്ചാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ പ്രവർത്തകർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത് .കേരള കോൺഗ്രസിൽ രാജി വെച്ച സലിൻ കൊല്ലംകുഴി നൂറോളം പ്രവർത്തകർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതായി പാർട്ടി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കാപ്പിൽ തുളസിദാസ് അവകാശപ്പെട്ടു .

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ ആദർശത്തിൽ ആകൃഷ്ടരായായിയാണ് പ്രവർത്തകർ തൃണമൂലിൽ ചേർന്നത്. ദേശിയതാണ് ആവശ്യമെന്നും പ്രാദേശിക രാഷ്ട്രിയത്തിൻ്റെ കാലം അവസാനിച്ചെന്നും പ്രവർത്തകർ പറഞ്ഞു. അതേ സമയം തൃണമൂലിൽ ചേർന്നവർക്ക് കേരള കോൺഗ്രസുമായി ബന്ധമില്ലെന്ന് ജോസഫ് വിഭാഗം ജില്ലാ പ്രസിഡെൻ്റ സജി മഞ്ഞക്കടമ്പിൽ അറിയിച്ചു.



Next Story