Kerala Budget Live Blog: കേരള ബജറ്റ് 2023, അമിത ഭാരം അടിച്ചേല്‍പ്പിക്കല്‍ ഇടത് നയമല്ലെന്ന് ധനമന്ത്രി
സംസ്ഥാന ബജറ്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും താങ്ങാനാകാത്ത ഭാരം ഉണ്ടാകില്ലെന്നും ധനമന്ത്രി
3 Feb 2023 3:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നു. സംസ്ഥാന ബജറ്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും താങ്ങാനാകാത്ത ഭാരം ഉണ്ടാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. അമിത ഭാരം അടിച്ചേല്‍പ്പിക്കല്‍ ഇടത് നയമല്ല. ബജറ്റില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Kerala Budget Live Updates
Live Updates
- 3 Feb 2023 5:52 AM GMT
പ്രതിപക്ഷ ബഹളം
ബജറ്റ് അവതരണം അവസാനിച്ചു. പകല്‍ കൊള്ളയെന്ന് വിളിച്ച് സഭയില്‍ പ്രതിപക്ഷ മുദ്രാവാക്യം
- 3 Feb 2023 5:48 AM GMT
ഫ്‌ളാറ്റുകളുടെ വില കൂടും
മുദ്രവില രണ്ട് ശതമാനം ഉയര്‍ത്തി
ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി
- 3 Feb 2023 5:44 AM GMT
മോട്ടോര്‍ വാഹന സെസ് കൂട്ടി
രണ്ട് ലക്ഷം വരെ വരുന്ന മോട്ടോര്‍ വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയില്‍ 2% വര്‍ധനവ്
ഇതുവഴി 92 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി.
പുതുതായി വാങ്ങുന്ന മോട്ടോര്‍ കാറുകളുടെയും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രൈവറ്റ് സര്‍വീസ് വാഹനങ്ങളുടെ നിരക്കില്‍ മാറ്റം. ഇതിലൂടെ 340 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു.
5 ലക്ഷം വരെ- 1% വര്‍ധനവ്,
5-15 ലക്ഷം വരെ- 2% വര്‍ധനവ്,
15-20 ലക്ഷം വരെ- 1% വര്‍ധനവ്,
20-30 ലക്ഷം വരെ- 1% വര്‍ധനവ്,
30 ലക്ഷത്തിന് മുകളില്‍- 1% വര്‍ധനവ്
- 3 Feb 2023 5:37 AM GMT
കോടതി ഫീസ് വര്‍ധിപ്പിക്കുന്നതിനായി നിയമം ഭേദഗതി ചെയ്യും.
1% വീതം ഫീസ് വര്‍ദ്ധിപ്പിക്കും.
പ്രതീക്ഷിക്കുന്നത് 50 കോടിയുടെ അധിക വരുമാനം
- 3 Feb 2023 5:37 AM GMT
കോടതി ഫീസ് വര്‍ധിപ്പിക്കുന്നതിനായി നിയമം ഭേദഗതി ചെയ്യും
1% വീതം ഫീസ് വര്‍ദ്ധിപ്പിക്കും,
പ്രതീക്ഷിക്കുന്നത് 50 കോടിയുടെ അധിക വരുമാനം