ആംആദ്മി പാര്‍ട്ടി കേരള ഘടകത്തെ പിരിച്ചുവിട്ടു
പുതിയ ഭാരവാഹികളെ പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കും.
23 Jan 2023 11:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: ആംആദ്മി പാര്‍ട്ടിയുടെ കേരളം ഘടകത്തെ പിരിച്ചുവിട്ടു. ദേശീയ നേതൃത്വത്തിന്റേതാണ് നടപടി. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പഥക്ക് അറിയിച്ചു.
പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ദേശീയ നേതൃത്വം മുന്‍പ് അതൃപ്തി അറിയിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ട് വരുന്നതില്‍ കേരളത്തിലെ നേതാക്കള്‍ പരാജയപ്പെട്ടു എന്ന വിമര്‍ശനവും ദേശീയ നേതൃത്വം ഉന്നയിച്ചിരുന്നു. ഇതിന് പുറമെ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ ചൂണ്ടി കാണിച്ച് നിരവധി പരാതികളും വന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പിരിച്ചുവിടല്‍.
25ന് കൊച്ചിയില്‍ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക്കിന്റെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ പുതിയ കമ്മറ്റിയെ തെരഞ്ഞെടുക്കും.