Top

സൈഡ് കൊടുത്തില്ല; ദമ്പതികളെ മര്‍ദ്ദിച്ച ഏഴംഗ സംഘം മദ്യപിച്ച് കാറോടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം

പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി

27 Sep 2022 4:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൈഡ് കൊടുത്തില്ല; ദമ്പതികളെ മര്‍ദ്ദിച്ച ഏഴംഗ സംഘം മദ്യപിച്ച് കാറോടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം
X

ആലപ്പുഴ: കായംകുളത്ത് വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെത്തുടര്‍ന്ന് ഏഴംഗ സംഘം ദമ്പതികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അക്രമത്തിന് തൊട്ടു മുമ്പ് സംഘം മദ്യപിച്ച് കാറോടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

കായംകുളം കൊറ്റുകുളങ്ങരയില്‍ കഴിഞ്ഞ ദിവസം രാത്രിയിരുന്നു സംഭവം. പരാതിക്കാരായ രതീഷും ഭാര്യ രേഷ്മയും ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകുകയായിരുന്നു. ചില സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. ഇതിനിടയില്‍ ദമ്പതിമാരുടെ ബൈക്കില്‍ ഏഴംഗ സംഘം സഞ്ചരിച്ച കാര്‍ തട്ടി. ഇത് ചോദ്യം ചെയ്തതോടെ കാറില്‍ ഉണ്ടായിരുന്നവര്‍ രതീഷിനെയും രേഷ്മയും മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് മനപൂര്‍വം ഇടിപ്പിക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.

അക്രമത്തില്‍ രേഷ്മയുടെ സഹോദരന്‍ വിഷ്ണു, വിഷ്ണുവിന്റെ സുഹൃത്ത് അപ്പു എന്നിവര്‍ക്കും പരുക്കേറ്റു. ആളുകൂടിയതോടെ സംഭവ സ്ഥലത്ത് നിന്നും പ്രതികള്‍ കടന്നു കളഞ്ഞു. അപകടത്തിന് മുമ്പ് കാറില്‍ മദ്യപിച്ച് യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇത് പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞതായും, ബാക്കിയുള്ളവര്‍ക്കായുള്ള അന്വേഷണം നടക്കുന്നതായും കായംകുളം പൊലീസ് അറിയിച്ചു

Story Highlights: Kayamkulam Couples Attacked Case Police Started Investigation

Next Story

Popular Stories