Top

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നാലാം പ്രതി കിരണ്‍ നടത്തിയത് നിരവധി ബിനാമി ഇടപാടുകള്‍

ചതുപ്പ് നിലം ഈടുവച്ച് ആറ് കോടി രൂപയാണ് കരുവന്നൂർ ബാങ്കിൽനിന്ന് കിരൺ തട്ടിയെടുത്തത്.

9 Nov 2021 3:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നാലാം പ്രതി കിരണ്‍ നടത്തിയത് നിരവധി ബിനാമി ഇടപാടുകള്‍
X

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ നാലാം പ്രതി കിരൺ മറ്റ് ബാങ്കുകളില്‍ നിന്നും തട്ടിപ്പ് നടത്തിയതായി ക്രൈംബ്രാഞ്ച്. ബിനാമി പേരുകളിൽ കിരണ്‍ നിരവധി ബാങ്കുകളിൽ നിന്ന് പണം തട്ടിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. ഇരിങ്ങാലക്കുട കാനറ ബാങ്കിൽ നിന്ന് മാത്രം കിരൺ നാല് ലോണുകളിൽ നിന്നായി അഞ്ച് കോടി രൂപ വായ്പ എടുത്തതായി അന്വേഷണ സംഘം വ്യക്തമാക്കി. ചതുപ്പ് നിലം ഈടുവച്ച് ആറ് കോടി രൂപയാണ് കരുവന്നൂർ ബാങ്കിൽനിന്ന് കിരൺ തട്ടിയെടുത്തത്.

ബാങ്ക് ജീവനക്കാരനല്ലാത്ത തനിക്ക് തട്ടിപ്പിൽ യാതൊരു പങ്കുമില്ലെന്നായിരുന്നു കേസിലെ നാലാം പ്രതിയായ കിരണിന്‍റെ വാദം. ബാങ്കിലെ കമ്മീഷൻ ഏജന്‍റായ കിരണിന്‍റെ അക്കൗണ്ടിലേക്ക് കോടികളുടെ ഇടപാട് നടന്നിട്ടുള്ളതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഇത് തെളിയിക്കുന്ന രേഖകളും അന്വേഷണസംഘത്തിന് കിട്ടിയിട്ടുണ്ട്. ഇതിനിടെയാണ് കൂടുതല്‍ കിരണിന്‍റെ കൂടുതല്‍ തട്ടിപ്പുകള്‍ അന്വേഷണ സംഘം കണ്ടെത്തിയത്.

Next Story

Popular Stories