താമരശേരി ചുരത്തില്‍ കര്‍ണാടക ആര്‍ടിസി ബസ് അപകടത്തില്‍ പെട്ടു; സംരക്ഷണ ഭിത്തി കാത്തു, ദുരന്തം ഒഴിവായി
ചുരം ഏഴാം വളവില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്
31 Oct 2022 3:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

താമരശേരി: കോഴിക്കോട് താമരശേരി ചുരത്തില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ് അപകടത്തില്‍പ്പെട്ടു. ചുരം സംരക്ഷണ ഭിത്തി തകര്‍ത്ത് ബസ് മുന്നോട്ട് നീങ്ങി. ചുരം ഏഴാം വളവില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.
ബസ് സംരക്ഷണ ഭിത്തിയില്‍ കുടുങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.
Story highlights: Karnataka Transport bus accident in Kozhikkode Thamarassery
Next Story