Top

സെക്രട്ടേറിയേറ്റിനു മുന്നിലെ നിറസാന്നിധ്യം, കരീമിക്കയ്ക്ക് ആദരവ്; സല്യൂട്ട് ചെയ്ത് മുഖ്യമന്ത്രി

ഉപഹാരം സ്വീകരിക്കാന്‍ വേദിയിലെത്തിയ കരീമിനെ നീണ്ട കൈയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്

3 Sep 2022 7:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സെക്രട്ടേറിയേറ്റിനു മുന്നിലെ നിറസാന്നിധ്യം, കരീമിക്കയ്ക്ക് ആദരവ്; സല്യൂട്ട് ചെയ്ത് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിലെ നിറസാന്നിധ്യമായ മനുഷ്യന് ഉപഹാരം നല്‍കി ജീവനക്കാര്‍. കുറേയേറെ വര്‍ഷങ്ങളായി സെക്രട്ടേറിയേറ്റിനു മുന്നില്‍ ലാഭേച്ഛ കൂടാതെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ വാഹനങ്ങള്‍ക്ക് സൈഡ് പറഞ്ഞും വഴി കാണിച്ചു കൊടുക്കുകയും ചെയ്യും. കൂടാതെ സിവില്‍ ഡ്രസ്സിലെ പൊലീസുകാരെ പോലെ അഭിവാദ്യം നല്‍കുകയും ചെയ്യുന്ന അബ്ദുല്‍ കരീമിക്കിയെ സെക്രട്ടേറിയേറ്റിലെ വനിത സംഘടനയായ കനലിന്റെ ഓണാഘോഷ വേദിയിലായിരുന്നു ആദരിച്ചത്.

പതിവ് തെറ്റിക്കാതെ തന്നെ ആദരിക്കുന്ന വേദിയിലും കരീമിക്ക മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനും തിരികെ കരീമിനെ അഭിവാദ്യം ചെയ്തു. ഉപഹാരം സ്വീകരിക്കാന്‍ വേദിയിലെത്തിയ കരീമിനെ നീണ്ട കൈയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പത്‌നി കമലയാണ് കരീമിന് ഉപഹാരം നല്‍കിയത്. അമ്പലത്തറ സ്വദേശിയാണ് കരീം.

വര്‍ഷങ്ങള്‍ക്കു മുമ്പ് അന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ നേരില്‍ കാണാന്‍ സെക്രട്ടേറിയേറ്റിലെ കന്റോണ്‍മെന്റ് കവാടത്തിലെത്തിയ കരീം പിന്നീട് ഇവിടെ സ്ഥിര സാന്നിധ്യമായി മാറുകയായിരുന്നു. അവധി ദിവസങ്ങളില്‍ പോലും കരീമിക്ക ഇവിടെയെത്തും. ദിവസവും കാണാന്‍ തുടങ്ങിയതോടെ മാറിമാറി വരുന്ന മന്ത്രിമാര്‍ക്കു കൂടി കരീമിക്ക പരിചയക്കാരനായി മാറി. ഗേറ്റില്‍ പൊലീസ് വലയമുണ്ടെങ്കിലും ഈ ഗേറ്റ് വഴി കടക്കുന്ന ഓരോ സര്‍ക്കാര്‍ വാഹനങ്ങളും ഉള്ളില്‍ കടക്കുന്നതിനും പുറത്തു പോകുന്നതിനും കരീമിക്കയുടെ സല്യൂട്ടുണ്ടാവും. എല്ലാവരോടും ചിരിച്ച് സൗമ്യനായി പെരുമാറുന്ന ഇദ്ദേഹം സെക്രട്ടേറിയേറ്റിലെ എല്ലാവര്‍ക്കും പ്രിയപ്പെട്ടയാളാണ്.

Story Highlights: Karimikka received honor Chief Minister gave salute

Next Story