Top

'ഒരാളുടെ അഭിപ്രായമല്ല പാര്‍ട്ടിയുടേത്'; വ്യാജവാര്‍ത്തകളെ സിപിഐ അതിജീവിക്കുമെന്ന് കാനം

''ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി''

30 Sep 2022 1:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരാളുടെ അഭിപ്രായമല്ല പാര്‍ട്ടിയുടേത്; വ്യാജവാര്‍ത്തകളെ സിപിഐ അതിജീവിക്കുമെന്ന് കാനം
X

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അപകീര്‍ത്തിപെടുത്താന്‍ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ നടത്തുന്ന നീക്കമാണ് സിപിഐക്കെതിരെയുള്ള വാര്‍ത്തകളെന്ന് കാനം രാജേന്ദ്രന്‍. ഇത്തരം വാര്‍ത്തകളെ അതിജീവിച്ചു മുന്നോട്ട് പോകാനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. പാര്‍ട്ടിയുടെ ഐക്യവും സംഘടന ശക്തിയും ഊട്ടിയുറപ്പിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിക്കുന്ന സമ്മേളനമാണ് നടക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് സിപിഐ. ഒരാള്‍ പറഞ്ഞ അഭിപ്രായമാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്ന് പറയുന്ന രീതി ശരിയല്ല. ജനാധിപത്യമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഐയെന്നും കാനം പ്രതികരിച്ചു.

മാധ്യമ വാര്‍ത്തകളെ തള്ളി മന്ത്രി ജി ആര്‍ അനിലും രംഗത്തെത്തി. വ്യാജ വാര്‍ത്തകളെ സിപിഐ പ്രവര്‍ത്തകര്‍ അംഗീകരിക്കില്ല. മൂന്നാം തിയതി കഴിയുമ്പോള്‍ അതെല്ലാം മാറും. വാര്‍ത്ത കൊടുത്തവര്‍ നിരാശരാകും. പാര്‍ട്ടി എടുത്ത ശരിയായ നിലപാടുകളുമായി നേതൃവും പ്രവര്‍ത്തകരും മുന്നോട്ട് പോകണമെന്നും ജിആര്‍ അനില്‍ വ്യക്തമാക്കി.

Next Story