'സര്‍വകലാശാല നിയമം ഗവര്‍ണര്‍ ദുരുപയോഗം തുടര്‍ന്നാല്‍ നിയമഭേദഗതി ആലോചിക്കും'; എതിര്‍ത്താല്‍ കോടതിയെ സമീപിക്കുമെന്ന് കാനം
ഗവര്‍ണറുടെ നിര്‍ദേശപ്രകാരം വിളിച്ച സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്ത 15 അംഗങ്ങളെ അയോഗ്യരാക്കിയിരുന്നു
16 Oct 2022 2:46 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സര്‍വകലാശാല നിയമം ഗവര്‍ണര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് കാനം കുറ്റപ്പെടുത്തി. ദുരുപയോഗം തുടര്‍ന്നാല്‍ നിയമഭേദഗതി ആലോചിക്കും. ഗവര്‍ണര്‍ എതിര്‍ത്താല്‍ കോടതിയെ സമീപിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
ഗവര്‍ണറുടെ നിര്‍ദേശപ്രകാരം വിളിച്ച സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്ത 15 അംഗങ്ങളെ അയോഗ്യരാക്കിയിരുന്നു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തന്നെ നാമിര്‍ദേശം ചെയ്ത 15 പേര്‍ക്കാണ് സെനറ്റംഗത്വം നഷ്ടമായത്.
ശനിയാഴ്ച്ച മുതല്‍ ഇവര്‍ അയോഗ്യരാണെന്ന് കാണിച്ച് വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ കത്തുനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ക്കെതിരെ സിപിഐ രംഗത്തുവന്നത്.
Story highlights: Kanam Rajendran against Arif Mohammad Khan