Top

കുന്ദംകുളം അപകടം; കെ സ്വിഫ്റ്റ് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു, ഡ്രൈവറെ അറസ്റ്റ് ചെയ്യും

ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തു.

14 April 2022 5:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുന്ദംകുളം അപകടം; കെ സ്വിഫ്റ്റ് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു, ഡ്രൈവറെ അറസ്റ്റ് ചെയ്യും
X

തൃശ്ശൂർ: കുന്ദംകുളത്ത് തമിഴ്നാട് സ്വദേശിയുടെ മരണത്തിന് കാരണമായ കെ സ്വിഫ്റ്റ് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യും. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. തമിഴ്നാട് കള്ളകുറിച്ചി സ്വദേശി പരസ്വാമിയാണ് അപകടത്തില്‍ മരിച്ചത്.

വ്യാഴാഴ്ച പുലർച്ചെ കുന്ദംകുളം ജം​ഗഷനിലായിരുന്നു അപകടം. റോഡ‍് മുറിച്ച് കടക്കവെ പരസ്വാമിയെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. റോഡ‍ിൽ വീണ പരസ്വാമിയുടെ ശരീരത്തിലൂടെ പിന്നാലെ വന്ന കെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങി. ഉടനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രമധ്യേ ഇയാൾ മരിക്കുകയായിരുന്നു.

കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടമുണ്ടാക്കിയെന്ന തരത്തിലായിരുന്നു വിഷയത്തിൽ ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വാൻ ആണ് ആദ്യം പരസ്വാമിയെ ഇടിച്ചതെന്ന് വ്യക്തമായി.

ഏപ്രിൽ 11ന് ഫ്ലാഗ് ഓഫ് ചെയ്ത് സർവീസ് ആരംഭിച്ചതിന് പിന്നാലെ കെ സിഫ്റ്റ് അപകടങ്ങളുടെ പേരിൽ നിരന്തരം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. നാലിലധികം തവണയാണ് ഇതിനോടകം കെ സ്വിഫ്റ്റ് അപകടത്തിൽ പെട്ടത്. ഇന്നലെ കെഎസ് 041 ബസ് കോട്ടയ്ക്കലിന് അടുത്ത് വച്ച് തടി ലോറിയെ കയറ്റത്തിൽ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽ പെട്ട ബസ് ഓടിച്ച ഡ്രൈവർമാർക്കെതിരെ ഇതിന് പിന്നാലെ നടപടിയും സ്വീകരിച്ചിരുന്നു. രണ്ട് ഡ്രൈവർമാരെ ഇതിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇന്റേണൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ അപകടം സംഭവിച്ചതിൽ ഡ്രൈവർമാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിൽ ആണ് നടപടി. ഇന്ന് താമരശേരി ചുരത്തിലും കെ സ്വിഫ്റ്റ് അപകടത്തിൽപ്പെട്ടുണ്ട്.

STORY HIGHLIGHTS: K Swift bus taken into police custody in Kunnamkulam Accident

Next Story