Top

ഭാരതീയ ജ്യോതിശാസ്ത്രം ഉപയോഗിച്ച് ഓഹരി വിപണി പ്രവചിക്കല്‍ വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ബാലഗോകുലം നേതാവിനെ അഭിനന്ദിച്ച് കെ സുരേന്ദ്രന്‍; ഏത് സര്‍വകലാശാലയാണ് തന്നതെന്ന് വിടി ബല്‍റാം

6 Aug 2022 4:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭാരതീയ ജ്യോതിശാസ്ത്രം ഉപയോഗിച്ച് ഓഹരി വിപണി പ്രവചിക്കല്‍ വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ബാലഗോകുലം നേതാവിനെ അഭിനന്ദിച്ച് കെ സുരേന്ദ്രന്‍; ഏത് സര്‍വകലാശാലയാണ് തന്നതെന്ന് വിടി ബല്‍റാം
X

തിരുവനന്തപുരം: ഭാരതീയ ജ്യോതിശാസ്ത്രം ഉപയോഗിച്ച് ഓഹരി വിപണി പ്രവചിക്കല്‍ വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ബാലഗോകുലം നേതാവിനെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. 'ഭാരതീയ ജ്യോതിശാസ്ത്രം ഉപയോഗിച്ച് ഓഹരി വിപണി പ്രവചിക്കലും അതിനെ ആശ്രയിച്ചുള്ള പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റും' എന്ന വിഷയത്തില്‍ ബാലഗോകുലം തിരുവനന്തപുരം ജില്ലാ സമിതി അംഗം മഹേന്ദ്രകുമാറിന് ഡോക്ടറേറ്റ് ലഭിച്ചെന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

'എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സിന്റെ മോഡിയാനന്തര കാലത്തെ ഗവേഷണം, അതിനെ പിന്തുണക്കാന്‍ ഒരു രാഷ്ട്രീയ നേതാവും, പക്ഷെ ഏത് സര്‍വകലാശാലയാണ് ഈ ഡോക്ടറേറ്റ് നല്‍കിയത്?', എന്നാണ് കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രന്റെ പോസ്റ്റിനോട് പ്രതികരിച്ചത്.

നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. മഹേന്ദ്ര കുമാറിനെ അഭിനന്ദിച്ചും പ്രതികൂലിച്ചുമൊക്കെ കമന്റുകളുണ്ട്.

Story Highlights: K SURENDRAN FB POST ABOUT DOCTORATE HOLDER

Next Story