Top

അംബേദ്കറെ ഉദ്ധരിച്ച് സിപിഐഎമ്മിനെതിരെ കെ സുരേന്ദ്രൻ; 'രേഖകൾ സത്യമല്ലെങ്കിൽ കേസ് കൊടുക്ക്'

എത്രയൊക്കെ മറച്ചുപിടിക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചാലും നിങ്ങളുടെ ചരിത്രം നിങ്ങളെത്തന്നെ വേട്ടയാടും

30 Aug 2022 7:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അംബേദ്കറെ ഉദ്ധരിച്ച് സിപിഐഎമ്മിനെതിരെ കെ സുരേന്ദ്രൻ; രേഖകൾ സത്യമല്ലെങ്കിൽ കേസ് കൊടുക്ക്
X

കോഴിക്കോട്: സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് സിപിഐഎമ്മുകാർ പടച്ചുവിടുന്നത് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ തങ്ങൾക്ക് പങ്കുണ്ട് എന്ന് വരുത്തിത്തീർക്കാൻ മുഖ്യമന്ത്രി അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കൾ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ത്യൻ കമ്യൂണിസ്റ്റുകൾ ആർക്കുവേണ്ടിയാണ് പ്രവർത്തിച്ചത് എന്ന് രാജ്യത്തിന്റെ ഭരണഘടനാ ശില്പിയായ ബാബാസാഹേബ് അംബേദ്ക്കറുടെ അഭിപ്രായം ശ്രദ്ധിച്ചാൽ മതിയാകുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ സുരേന്ദ്രൻ വിമർശിച്ചു.

"ബ്രിട്ടീഷുകാരിൽനിന്നും പണവും ആയുധങ്ങളും വാങ്ങി കമ്യൂണിസ്റ്റുകാർ ബ്രിട്ടീഷുകാർക്കുവേണ്ടി ബർമ്മയിൽ ഗൊറില്ലാ യുദ്ധത്തിൽ ഏർപ്പെട്ടു." എന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ട്. എത്രയൊക്കെ മറച്ചുപിടിക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചാലും നിങ്ങളുടെ ചരിത്രം നിങ്ങളെത്തന്നെ വേട്ടയാടുമെന്ന് ഈ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് സുരേന്ദ്രൻ എഴുതി.

ഈ രേഖകൾ സത്യമല്ല എന്നു പറഞ്ഞുവരുന്നവരോട് ഒന്നേ പറയാനുള്ളൂ, 'ന്നാകൊണ്ട് കേസ്കൊട്' എന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. HOME_POLITICAL_I_1946_NA_F-7-1 എന്ന ഫയലിലെ പേജ് 19ൽ അംബേദ്കർ ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.



STORY HIGHLIGHTS: K Surendran against CPIM citing Ambedkar words

Next Story

Popular Stories