Top

'കെവി തോമസ് ഇനി എകെജി സെന്ററില്‍ പോയി അഭിപ്രായം പറഞ്ഞാല്‍ മതി'; പരസ്യമായി ട്വന്റി 20യോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് കെ മുരളീധരന്‍

14 May 2022 6:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെവി തോമസ് ഇനി എകെജി സെന്ററില്‍ പോയി അഭിപ്രായം പറഞ്ഞാല്‍ മതി; പരസ്യമായി ട്വന്റി 20യോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് കെ മുരളീധരന്‍
X

കൊച്ചി: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട കെവി തോമസ് ഇനി എകെജി സെന്ററില്‍ പോയി അഭിപ്രായം പറഞ്ഞാല്‍ മതിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മുഖ്യമന്ത്രിക്ക് അമേരിക്കയില്‍ പോയി വന്നതില്‍ പിന്നെ എന്ത് പറ്റിയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കിയെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ് പറഞ്ഞിരുന്നു. തന്നെ പുറത്താക്കേണ്ടത് എഐസിസി ആണെന്നും കെപിസിസി അദ്ധ്യക്ഷന്‍ നുണ പറയുകയാണെന്നുമാണ് കെവി തോമസ് പറഞ്ഞത്. ഇതിനോടാണ് കെ മുരളീധരന്റെ പ്രതികരണം.

പൊതുകടം കയറി കേരളം ശ്രീലങ്കയുടെ അവസ്ഥയിലേക്ക് പോവുകയാണ്. ട്വന്റി 20യുമായി യുഡിഎഫിന് അഭിപ്രായ വ്യത്യാസമില്ലെന്നും പരസ്യമായി ട്വന്റി 20യോട് വോട്ട് അഭ്യര്‍ത്ഥിക്കുകയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി വന്നതില്‍ ആശങ്കയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ് നാന്‍ പറഞ്ഞിരുന്നു. ക്യാമ്പ് ചെയ്തു എന്നത് കൊണ്ട് വോട്ട് മറിക്കാന്‍ മുഖ്യമന്ത്രിക്കാവില്ലെന്നും കോണ്‍ഗ്രസിന് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.

കെജ്‌രിവാള്‍ വരുന്നത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല. തൃക്കാക്കരയില്‍ അനുകൂല തരംഗമാണുള്ളത്. കൂടുതല്‍ ചെറുപ്പക്കാര്‍ വരുന്നുവെന്നും ബെന്നി ബെഹ്‌നാന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ സാധാരണക്കാരുടെ മനസ്സില്‍ വേദനയുണ്ടാക്കി. ന്യായീകരിക്കാന്‍ സാധിക്കില്ല. മാനസിക അവസ്ഥക്ക് എന്ത് പറ്റി ഭൂരിപക്ഷം വര്‍ധിപ്പിക്കും.ആം ആദ്മി, ട്വന്റി സ്ഥാനാര്‍ഥി ഇല്ലാത്തത് കോണ്‍ഗ്രസിന് അനുകൂല ഘടകമാണ്. അകന്നു പോയ പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തും. നഷ്ടമായ വോട്ടുകള്‍ പിടിച്ചെടുക്കുമെന്നും ബെന്നി ബെഹ്‌നാന്‍ പറഞ്ഞു.

Story Highlights: K MURALEEDHARAN ABOUT KV THOMAS

Next Story