Top

ജോജു ജോർജിന്റെ കാർ തകർത്ത കേസ്; രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൂടി ജാമ്യം

12 Nov 2021 9:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജോജു ജോർജിന്റെ കാർ തകർത്ത കേസ്; രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൂടി ജാമ്യം
X

നടൻ ജോജുവിൻ്റെ കാർ തകർത്ത കേസില്‍ രണ്ട് പ്രതികൾക്കു കൂടി ജാമ്യം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ, മണ്ഡലം പ്രസിഡന്റ് അരുൺ വർഗീസ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് ജാമ്യം. ഇതിന് പുറമെ ഓരോരുത്തരും 37,500 രൂപ കെട്ടിവെയ്ക്കണമെന്നും കോടതി നിർദേശിച്ചു.

അറസ്റ്റ് ഭയന്ന ഇടുക്കിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവർ നവംബർ 9 നാണ് മരട് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. അതേസമയം, രണ്ടാം പ്രതി പി ജി ജോസഫിൻ്റെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ വാദം കേൾക്കുന്നതിനായി ഈ മാസം 16ലേയ്ക്ക് മാറ്റി.

നേരത്തെ നവംബർ പത്തിനാണ് കേസില്‍ പ്രതികളായ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെയുള്ള നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചത്. ടോണി ചമ്മണിക്ക് പുറമെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ മനു ജേക്കബ്, ജോസ് മാളികക്കല്‍, ജര്‍ജസ്സ്, എന്നിവര്‍ക്കാണ് അന്ന് ജാമ്യം ലഭിച്ചത്.

കഴിഞ്ഞ ആഴ്ച ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് എറണാകുളത്ത് റോഡ് ഉപരോധിച്ചുള്ള സമരത്തിനിടെയായിരുന്നു ജോജുവിന്റെ വാഹനം പ്രതികള്‍ തകര്‍ത്തത്. സമരത്തെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജോജു ജോര്‍ജ് രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയായിരുന്നു. കേസില്‍ ആകെ എട്ട് പ്രതികളാണുള്ളത്.

Next Story

Popular Stories