Top

ജോലി വാഗ്ദാനം ചെയ്ത്‌ തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ

ന്യൂസീലൻഡിൽ ജോലി വാഗ്ദാനം ചെയ്താണ് യുവാവിനെ തട്ടിപ്പിനിരയാക്കിയത്

19 March 2023 3:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജോലി വാഗ്ദാനം ചെയ്ത്‌ തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ
X

ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത്‌ യുവാവിൽനിന്ന് രണ്ടരലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശിയായ യുവാവിൽ നിന്നുമാണ് പണം തട്ടിയെടുത്തത്. കാസർകോട് മാലോത്ത് സ്വദേശി കൊന്നക്കാട് കുന്നോലവീട്ടിൽ ബിജേഷ് സ്‌കറിയ (30), ചെന്നൈ പൊന്നമള്ളി തിരുവള്ളൂർ പി ജി പി സ്ട്രീറ്റിൽ താമസിക്കുന്ന മുഹമ്മദ് മുഹയുദ്ദീൻ (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസീലൻഡിൽ ജോലി വാഗ്ദാനം ചെയ്താണ് യുവാവിനെ തട്ടിപ്പിനിരയാക്കിയത്. പരപ്പനങ്ങാടി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബിജേഷ് സ്‌കറിയയെ കാസർകോട്ടുനിന്നും മുഹമ്മദ് മുഹൈദിനെ ചെന്നൈയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. ‌

ബിജേഷ് സ്‌കറിയയാണ് യുവാവിൽ നിന്ന് പണം കൈപ്പറ്റിയത്. ന്യൂസീലൻഡിലേക്ക് പോവുന്നതിനായി ദുബായിൽ മൂന്നുമാസത്തെ പരിശീലനമുണ്ടെന്നും ഇക്കാലയളവിൽ ശമ്പളം നൽകുമെന്നും പറഞ്ഞാണ് സംഘം പണം തട്ടിയെടുക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

STORY HIGHLIOGHTS: job scam two persons arrested in alappuzha

Next Story