Top

'ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ ഇറങ്ങിപ്പോന്നത് എന്റെ തീരുമാനം'; മതപരമായ വളച്ചൊടിക്കലും തെറ്റായ പ്രചരണവും അവസാനിപ്പിക്കണമെന്ന് ജോയ്‌സ്‌ന

"ഇഷ്ടപ്പെടുന്ന ആളോട് ഒപ്പം ഇറങ്ങിപോരുന്നത് ഇന്നത്തെ കാലത്ത് നടക്കുന്നതാണ്. ഞങ്ങള്‍ പ്രായ പൂര്‍ത്തിയായ വ്യക്തികളാണ്."

13 April 2022 6:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ ഇറങ്ങിപ്പോന്നത് എന്റെ തീരുമാനം; മതപരമായ വളച്ചൊടിക്കലും തെറ്റായ പ്രചരണവും അവസാനിപ്പിക്കണമെന്ന് ജോയ്‌സ്‌ന
X

കോഴിക്കോട്: കോടഞ്ചേരിയിലെ മിശ്ര വിവാഹ വിവാദത്തില്‍ പ്രതികരണവുമായി ജോയ്‌സ്‌ന. താന്‍ തനിക്കിഷ്ടമുള്ള വ്യക്തിയോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതിന് പ്രശ്‌നങ്ങളുണ്ടാക്കേണ്ട ആവശ്യമില്ലെന്ന് ജോയ്‌സ്‌ന പറഞ്ഞു. ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങി വന്നത്. ആരും തട്ടിക്കൊണ്ടുപോകുകയോ ബലം പ്രയോഗിക്കുകയോ ചെയ്തിട്ടില്ല. വിശ്വസിക്കുന്ന സമുദായത്തില്‍ ഉറച്ചുനില്‍ക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ജോയ്‌സ്‌ന ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാദകേന്ദ്രമായി മാറ്റപ്പെട്ട ദമ്പതികളുടെ പ്രതികരണം.

'ഞങ്ങള്‍ പ്രായ പൂര്‍ത്തിയായ വ്യക്തികളാണ്. ഓരോരുത്തര്‍ക്കും അവരവരുടേതായ ഇഷ്ടങ്ങളുണ്ട്. ഇഷ്ടപ്പെട്ട വ്യക്തിയോടൊപ്പം ജീവിക്കുക. എന്റെ ആ തീരുമാനമാണ് ഞാന്‍ പ്രകടിപ്പിച്ചത്. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് കേട്ടാണ് ഞാന്‍ 'ലവ് ജിഹാദ്' വിവാദം അറിഞ്ഞത്,' ജോയ്‌സ്‌ന പറഞ്ഞു.


ജോയ്‌സ്‌ന പറഞ്ഞത്

"നമ്മള്‍ മനസില്‍ വിചാരിക്കാത്ത കാര്യങ്ങളാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇത്ര രൂക്ഷമായ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഞങ്ങള്‍ വിചാരിച്ചിട്ടില്ല. ഞാന്‍ ഇഷ്ടപ്പെട്ട ഒരു വ്യക്തിയുടെ കൂടെ ഇറങ്ങിപ്പോന്നു. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാന്‍ ഇറങ്ങി വന്നത്. എന്നെ ആരും ബലം പ്രയോഗിച്ച് വിളിച്ചുകൊണ്ടുവന്നതല്ല. ഞാന്‍ വിശ്വസിക്കുന്ന സമുദായത്തില്‍ ജീവിക്കാനും അതില്‍ ഉറച്ചുനില്‍ക്കാനും എനിക്ക് അവകാശമുണ്ട്. അതുകൊണ്ട് ഇതിനെ വളച്ചൊടിച്ചതിനേക്കുറിച്ച് അധികം പറയാനില്ല.

ഇഷ്ടപ്പെടുന്ന ആളോട് ഒപ്പം ഇറങ്ങിപോരുന്നത് ഇന്നത്തെ കാലത്ത് നടക്കുന്നതാണ്. ഞങ്ങള്‍ പ്രായ പൂര്‍ത്തിയായ വ്യക്തികളാണ്. ഓരോരുത്തര്‍ക്കും അവരവരുടേതായ ഇഷ്ടങ്ങളുണ്ട്. ഇഷ്ടപ്പെട്ട വ്യക്തിയോടൊപ്പം ജീവിക്കുക. എന്റെ ആ തീരുമാനമാണ് ഞാന്‍ പ്രകടിപ്പിച്ചത്. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് കേട്ടാണ് ഞാന്‍ 'ലവ് ജിഹാദ്' വിവാദം അറിഞ്ഞത്. ഞാന്‍ ഇഷ്ടപ്പെട്ട വ്യക്തിയോടൊപ്പം ഇറങ്ങിപ്പോന്നതിന് മതപരമായി വളച്ചൊടിച്ച് തെറ്റായ പ്രചരണമുണ്ടായി."

Story Highlights: nobody forced me for this marriage stop this fake campaign joysna reacts to love jihad rumor

Next Story

Popular Stories