Top

ഐഎസ്ആര്‍ഒ ചാരക്കേസ്; സിബി മാത്യൂവിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി മാറ്റിവച്ചു

20 May 2022 8:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐഎസ്ആര്‍ഒ ചാരക്കേസ്; സിബി മാത്യൂവിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി മാറ്റിവച്ചു
X

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമയ്ക്കാന്‍ ഗൂഢാലോചന നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ സിബി മാത്യൂവിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി മാറ്റി. സിബിഐ നല്‍കിയ ഹര്‍ജിയാണ് ജൂലൈ പതിനഞ്ചിലേക്ക് മാറ്റിയത്. ഗൂഢാലോചന കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥരായ എസ് വിജയന്‍, തമ്പി എസ് ദുര്‍ഗാ ദത്ത്, ആര്‍ ബി ശ്രീകുമാര്‍, എസ് ജയപ്രകാശ് എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. തിരുവനന്തപുരം ജില്ലാ സെഷന്‍ കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യം നൽകിയത് ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയില്‍ പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

മുന്‍ ഡിജിപി സിബി മാത്യു ഗൂഢാലോചന കേസില്‍ നാലാം പ്രതിയാണ്. എന്നാല്‍ ചാരക്കേസില്‍ പ്രതിയായ നമ്പി നാരായണനെ ഇന്റലിജന്‍സ് ബ്യൂറോയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് സിബി മാത്യു പറഞ്ഞു. കേസ് ആദ്യം അന്വേഷിച്ച സിബിഐ സംഘമാണ് അട്ടിമറിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കസ്റ്റഡിയില്‍ വച്ച് നമ്പി നാരായണനെ സിബി മാത്യു മര്‍ദിച്ചതായും സിബിഐ കോടതിയില്‍ വാദിച്ചു. ജാമ്യ ഹര്‍ജിക്കെതിരെ നമ്പി നാരായണനും പ്രതിചേര്‍ക്കപ്പെട്ട മാലി പൗരയും കക്ഷി ചേര്‍ന്നിരുന്നു.

STORY HIGHLIGHTS: ISRO spy case; Siby Mathew's bail plea postponed

Next Story