Top

പെരിയാര്‍വാലിയിലെ നിയമവിരുദ്ധ ജലം ഊറ്റ്; കിറ്റെക്‌സിന് തിരിച്ചടി, ജലസേചന വകുപ്പിന്റെ നോട്ടീസ്

നിയമവിരുദ്ധമായി പെരിയാര്‍ വാലി കനാലില്‍ നിന്നും ജലം സംഭരിച്ചതിന് കിറ്റെകിസ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന് ജലസേചന വകുപ്പിന്റെ നോട്ടീസ്

25 Jan 2022 7:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെരിയാര്‍വാലിയിലെ നിയമവിരുദ്ധ ജലം ഊറ്റ്; കിറ്റെക്‌സിന് തിരിച്ചടി,  ജലസേചന വകുപ്പിന്റെ നോട്ടീസ്
X

നിയമവിരുദ്ധമായി പെരിയാര്‍ വാലി കനാലില്‍ നിന്നും ജലം സംഭരിച്ചതിന് കിറ്റെകിസ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന് ജലസേചന വകുപ്പിന്റെ നോട്ടീസ്. കനാലില്‍ പൈപ്പ് സ്ഥാപിക്കുന്നതിന് കാര്യാലയത്തില്‍ നിന്നോ വകുപ്പില്‍ നിന്നോ അനുമതി ലഭിച്ചിട്ടുണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം ഹാരജാവുകയോ അല്ലെങ്കില്‍ പൈപ്പ് നീക്കം ചെയ്യുകയോ വെണമെന്നാണ് നിര്‍ദേശം. അല്ലാത്തപക്ഷ നിയമപടപടി സ്വീകരിക്കുമെന്നാണ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചിരിക്കുന്നത്.

കിഴക്കമ്പലം പഞ്ചായത്തിലെ ചേലക്കുളം ചൂരക്കേട്, വിലങ്ങ് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന പെരിയാര്‍വാലി കനാലില്‍ നിന്നും നിയമവിരുദ്ധമായി വെള്ളം സംഭരിക്കുന്നുവെന്ന് സ്ഥല പരിശോധനയില്‍ വകുപ്പിന് ബോധ്യപ്പെട്ടെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ കമ്പനിയെ അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് നടപടി.

കിറ്റെക്‌സ് നിയമവിരുദ്ധമായി കനാലില്‍ പൈപ്പ് സ്ഥാപിച്ച് ജലം ശേഖരിക്കുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന പ്രദേശവാസികള്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടുകയാണ്. ഇതിന് പുറമെ പൈപ്പ് സ്ഥാപിച്ചത് മൂലം കനാലിന്റെ വലതുവശത്തെ കോണ്‍ഗ്രസീറ്റ് ഭിത്തിക്ക് കേടുപാട് സംഭവിച്ചതായും വകുപ്പ് കണ്ടെത്തി. കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള കനാല്‍ ജലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉരയോഗിക്കുന്നതിന് പ്രത്യേക അനുമതി വേണമെന്നിരിക്കെയാണ് നിയമവിരുദ്ധമായി ജലം ഊറ്റല്‍ നടക്കുന്നത്.

Next Story