Top

'ആരാടാ വി ഡി സതീശന്‍'; കഴക്കൂട്ടത്ത് വി ഡി സതീശന്റെ പോസ്റ്റര്‍ കീറിയെറിഞ്ഞ് ഐഎന്‍ടിയുസി

ഐഎന്‍ടിയുസി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്

2 April 2022 5:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരാടാ വി ഡി സതീശന്‍; കഴക്കൂട്ടത്ത് വി ഡി സതീശന്റെ പോസ്റ്റര്‍ കീറിയെറിഞ്ഞ് ഐഎന്‍ടിയുസി
X

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കഴക്കൂട്ടത്തും ഐഎന്‍ടിയുസി പ്രതിഷേധം. ഐഎന്‍ടിയുസി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു കഴക്കൂട്ടത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. മാത്രമല്ല പ്രതിഷേധത്തിനിടയില്‍ വിഡി സതീശന്റെ ചിത്രവും ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ കീറിയെറിഞ്ഞു. ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെ പ്രതിപക്ഷ നേതാവ് ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് പറഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്. 'ആരാടാ വിഡി സതീശന്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി ലാലുവിന്റെ നേതൃത്വത്തിലായിരുന്നു കഴക്കൂട്ടത്ത് പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.

ഇന്നലെ ചങ്ങനാശേരിയിലെ ഐഎന്‍ടിയുസി പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. സതീശനെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഐഎന്‍ടിയുസി ഭാരവാഹികളുടെ യോഗം ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്തു.

അതേസമയം, സതീശനെതിരായ പ്രകടനത്തില്‍ നടപടി വേണമെന്ന് കെപിസിസി യോഗത്തില്‍ ജോസി സെബാസ്റ്റ്യന് ആവശ്യപ്പെട്ടു. സംഭവത്തില്‍ ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് കെപിസിസി അധ്യക്ഷന്‍ അറിയിച്ചു.

STORY HIGHLIGHTS: INTUC tears up VD Satheesan's poster in Kazhakoottam

Next Story