അന്തര്‍ദേശീയ തലത്തില്‍ അംഗീകാരം നേടി കേരളാ ടൂറിസം; കേരളത്തിന്റെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിക്ക് ഉത്തരവാദിത്ത ടൂറിസം ഗ്ലോബല്‍ പുരസ്കാരം
ഉത്തരവാദിത്ത ടൂറിസം ഗ്ലോബല്‍ അവാര്‍ഡിനാണ് കേരളത്തിന്റെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതി അര്‍ഹമായത്. ലണ്ടനില്‍ ലോക ട്രാവല്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അവാര്‍ഡ് ഏറ്റുവാങ്ങി
8 Nov 2022 9:13 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കേരള ടൂറിസത്തിന് അന്തര്‍ദേശീയ പുരസ്കാരം. ഉത്തരവാദിത്ത ടൂറിസം ഗ്ലോബല്‍ അവാര്‍ഡിനാണ് കേരളത്തിന്റെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതി അര്‍ഹമായത്. ലണ്ടനില്‍ ലോക ട്രാവല്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അവാര്‍ഡ് ഏറ്റുവാങ്ങി. ടൂറിസം ഡയറക്ടര്‍ പിബി നൂഹ് ഐഎഎസ്, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന് കോ ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ എന്നിവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ടൂറിസം മേഖലയില്‍ ജനപങ്കാളിത്തത്തോടെ നടത്തിയ ജല സംരക്ഷണ പ്രവര്‍ത്തനത്തിലെ മാതൃകാ പ്രവര്‍ത്തനത്തിനാണ് വാട്ടര്‍ സ്ട്രീറ്റ് പ്രോജക്ടിന് അവാര്‍ഡ് ലഭിച്ചത്. വാട്ടര്‍ സ്ട്രീറ്റ് പദ്ധതി ജനകീയമായി നടപ്പാക്കുന്നുവെന്നാണ് ജൂറിയുടെ വിലയിരുത്തല്‍. വാട്ടര്‍ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ കോട്ടയം മറവന്തുരുത്തിലെ പ്രവര്‍ത്തനങ്ങളെ ജൂറി പ്രത്യേകം അഭിനന്ദിച്ചു.
കനാലുകളും വിവിധ ജലാശയങ്ങളും ആഴം കൂട്ടി വൃത്തിയാക്കി സംരക്ഷിച്ച് ടൂറിസം പ്രവര്ത്തനങ്ങള്ക്ക്ഉപയോഗിക്കുന്നതാണ് വാട്ടര്‍ സ്ട്രീറ്റ് പദ്ധതി. ജലാശയങ്ങളുടെ സംരക്ഷണത്തിനായി കയര്‍ ഭൂവസ്ത്രം വിരിക്കുകയും ചെയ്തു. കയാക്കിങ് ഉള്‍പ്പെടെയുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഇവ ഉപയോഗിച്ചുവരുന്നു.
ഓരോ പ്രദേശത്തും ജനകീയമായി ഒരു ടൂറിസം ഡെസ്റ്റിനേഷന്‍ രൂപപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് സ്ട്രീറ്റ് പദ്ധതിയില്‍ നടക്കുന്നത്.ഇതിലെ വാട്ടര്‍ സ്ട്രീറ്റ് എന്ന ആശയവും അതിനായി നടക്കുന്ന ജനകീയ മുന്നേറ്റവും മാതൃകാപരമാണ് എന്ന് ജൂറി എടുത്ത് പറഞ്ഞു.
Story Highlights: International Award for kerala tourism