Top

ലൈം​ഗിക വിദ്യഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും; രണ്ടു വർഷത്തിനകം പുതിയ പാഠ പുസ്തകമെന്ന് വി ശിവൻകുട്ടി

29 July 2022 11:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലൈം​ഗിക വിദ്യഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും; രണ്ടു വർഷത്തിനകം പുതിയ പാഠ പുസ്തകമെന്ന് വി ശിവൻകുട്ടി
X

ലൈംഗിക വിദ്യാഭ്യാസം സ്കൂള്‍ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് വർഷത്തിനകം പുതിയ പാഠ പുസ്തകം പുറത്തിറക്കും. ആ സമയത്ത് ലൈം​ഗിക വിദ്യഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് ശിവൻകുട്ടി നിവേദനം സമർപ്പിച്ചിരുന്നു. കേരളം നിവേദനത്തിൽ ഉന്നയിച്ച മിക്ക വിഷയങ്ങളോടും അനുഭാവപൂർണ്ണമായ സമീപനമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി കൈക്കൊണ്ടതെന്ന് ശിവൻകുട്ടി പറഞ്ഞു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് 2021 - 22 വർഷത്തെ രണ്ടാം ഗഡു കേന്ദ്ര വിഹിതം അടിയന്തരമായി അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കേന്ദ്ര ധനമന്ത്രാലയവുമായി ആശയവിനിമയം നടത്തും . സംസ്ഥാന ധനമന്ത്രാലയത്തിന്റെ കൂടി സഹായത്തോടെ ഈ വിഷയം പരിഹരിക്കാനാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയെന്നും ശിവൻകുട്ടി പറഞ്ഞു.

കുട്ടികളുടെ എണ്ണത്തിൽ വന്ന വർദ്ധന കണക്കിലെടുത്ത് പി എ ബി യുടെ അനുമതിയോടെ അധിക കേന്ദ്ര സഹായത്തിന് നടപടികൾ സ്വീകരിക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ ഓണറേറിയവുമായി ബന്ധപ്പെട്ട കേന്ദ്രവിഹിതം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച കാര്യത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചുവെന്നും ശിവൻകുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

STORY HIGHLIGHTS: Integrate sex education into the curriculum; V Sivankutty said

Next Story