Top

ആന്റണി പെരുമ്പാവൂര്‍ അടക്കം മൂന്ന് നിര്‍മാതാക്കളുടെ ഓഫീസുകളില്‍ റെയ്ഡ്

ഒടിടി പ്ലാറ്റ്‌ഫോമുകളുമായുള്ള ഇടപാടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്.

26 Nov 2021 9:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആന്റണി പെരുമ്പാവൂര്‍ അടക്കം മൂന്ന് നിര്‍മാതാക്കളുടെ ഓഫീസുകളില്‍ റെയ്ഡ്
X

കൊച്ചിയില്‍ മൂന്ന് സിനിമാ നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകളുമായുള്ള ഇടപാടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്.

ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രൈ ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലീം കമ്പനി ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്.

നടക്കുന്നത് ഗൗരവമേറിയ റെയ്ഡാണെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

Updating...


Next Story

Popular Stories