Top

'ഇഡിയുടേത് സാങ്കല്‍പ്പിക ആശങ്ക'; സ്വര്‍ണക്കടത്ത് കേസില്‍ വിചാരണ ബംഗളൂരുവിലേക്ക് മാറ്റരുതെന്ന് കേരളം

1 Oct 2022 6:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇഡിയുടേത് സാങ്കല്‍പ്പിക ആശങ്ക; സ്വര്‍ണക്കടത്ത് കേസില്‍ വിചാരണ ബംഗളൂരുവിലേക്ക് മാറ്റരുതെന്ന് കേരളം
X

ന്യൂഡല്‍ഹി: നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിനെതിരെ കേരളം സുപ്രീം കോടതിയില്‍. വിചാരണ ബംഗളൂരുവിലേക്ക് മാറ്റിയാല്‍ സംസ്ഥാനത്തെ ഭരണ നിര്‍വഹണത്തില്‍ വിപരീതമായ ഫലം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അനുമാനങ്ങളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തില്‍ വിചാരണ നടപടികള്‍ അട്ടിമറിക്കപ്പെടുമെന്ന സാങ്കല്‍പ്പിക ആശങ്കയാണ് ഇഡിയുടേത്.

കേസില്‍ കക്ഷികള്‍ ആകാതെയാണ് രാഷ്ട്രീയ പദവികള്‍ വഹിക്കുന്നവര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. ഇഡിയുടെ ഹര്‍ജി ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. പൊലീസ്, സര്‍ക്കാര്‍, ജയില്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ഇ ഡി ആരോപിക്കുന്നത്. മൊഴി രേഖപ്പെടുത്തുന്ന അവസരത്തില്‍ അതിനെതിരെ ഒരു തരത്തിലുള്ള പ്രതിഷേധ സമരങ്ങള്‍ അരങ്ങേറിയിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

അന്വേഷണ വിഷവും ബന്ധമില്ലാത്ത കാര്യങ്ങളില്‍ ഇ ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നടത്തുന്ന അന്വേഷണത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഔദ്യോഗികമായി കത്ത് നല്‍കിയിട്ടുണ്ടെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ഏജന്‍സികളുടെ ഇത്തരം പ്രവര്‍ത്തനം സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നും തെളിവുകളുടെ പിന്‍ബലമില്ലാതെയാണ് സ്വാധീനങ്ങള്‍ക്ക് വഴങ്ങി സ്വപ്‌ന സുരേഷ് ഉന്നതര്‍ക്ക് എതിരെ ആരോപണം ഉന്നയിക്കുന്നത്.

ഏജന്‍സി ആവശ്യപ്പെടാതെയാണ് സ്വപ്‌ന സുരേഷ് രഹസ്യ മൊഴി നല്‍കിയത്. ഇഡി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ പിഎസ് സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരാണ് എതിര്‍ കക്ഷികള്‍. കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നാണ് സി കെ ശശി ഫയല്‍ ചെയ്ത കക്ഷി ചേരല്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

STORY HIGHLIGHTS: In the SC of Kerala, the trial in the gold smuggling case should not be shifted to Bengaluru

Next Story