Top

പിവി അന്‍വറിന്റെ അനധികൃത ഭൂമി തിരിച്ചുപിടിക്കല്‍; സാവകാശം തേടി റവന്യു വകുപ്പ്

കൈവശഭൂമിയുടെ രേഖകളുമായി താമരശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന് മുമ്പാകെ ഹാജരാകന്‍ പിവി അന്‍വറിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്‍വറോ കുടുംബാംഗങ്ങളോ എത്തിയിരുന്നില്ല.

4 Jan 2022 3:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിവി അന്‍വറിന്റെ അനധികൃത ഭൂമി തിരിച്ചുപിടിക്കല്‍; സാവകാശം തേടി റവന്യു വകുപ്പ്
X

പിവി അന്‍വര്‍ എംഎല്‍എയുടെ അനധികൃത ഭൂമി തിരിച്ചുപിടിക്കാന്‍ സമയം വേണമെന്ന് റവന്യു വകുപ്പ് ഹൈക്കോടതിയില്‍. റിപ്പോര്‍ട്ട് നല്‍കാന്‍ അഞ്ചുമാസം സാവകാശം വേണമെന്ന് റവന്യു വകുപ്പ് ഹോക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് ഇന്ന് പരിഗണിക്കവെയാണ് റവന്യു വകുപ്പ് സമയം ആവശ്യപ്പട്ടത്.

ജനുവരി രണ്ടിനാണ് അധികഭൂമി തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച വിശദറിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. കൈവശഭൂമിയുടെ രേഖകളുമായി താമരശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന് മുമ്പാകെ ഹാജരാകന്‍ പിവി അന്‍വറിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്‍വറോ കുടുംബാംഗങ്ങളോ എത്തിയിരുന്നില്ല.

അന്‍വറിനും കുടംബത്തിനുമെതിരെ കേസെടുക്കാത്തതില്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ പി അന്‍വര്‍ സാദത്ത്, താമരശേരി താലൂക്ക് അഡീഷനല്‍ തഹസില്‍ദാര്‍ കെ ബാലരാജന്‍ എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യ കേസ് എടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

മലപ്പുറം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ അന്‍വറും കുടുംബവും അനധികൃതമായി ഭൂമി കൈവശം വയ്ക്കുന്നുണ്ടെന്നു കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 2017ല്‍ താമരശേരി ലാന്‍ഡ് ബോര്‍ഡിനോട് കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവിറങ്ങി നാലും വര്‍ഷം കഴിഞ്ഞിട്ടും കേസെടുത്തിട്ടില്ല.

Next Story