Top

'കിട്ടാനുള്ളത് കിട്ടിയില്ലേൽ എല്ലാരും കൂടി ചോദിച്ച് വാങ്ങും'; സംസ്ഥാനങ്ങൾക്ക് അർഹമായ വരുമാനം ലഭിക്കുന്നില്ലെന്ന് കെ എൻ ബാല​ഗോപാൽ

അടുത്ത മാസത്തോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന് ധനമന്ത്രി

14 May 2022 8:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിട്ടാനുള്ളത് കിട്ടിയില്ലേൽ എല്ലാരും കൂടി ചോദിച്ച് വാങ്ങും; സംസ്ഥാനങ്ങൾക്ക് അർഹമായ വരുമാനം ലഭിക്കുന്നില്ലെന്ന്   കെ എൻ ബാല​ഗോപാൽ
X

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മാസത്തോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. സംസ്ഥാനങ്ങൾക്ക് അർഹമായ വരുമാനം ലഭിക്കുന്നില്ലെന്നും കേന്ദ്രവുമായി കടമെടുക്കുന്നതിനായുള്ള ചർച്ചകൾ പുരോ​ഗമിക്കകയാണെന്നും മന്ത്രി പറഞ്ഞു. 5000 കോടി കടമെടുക്കാൻ കേന്ദ്രം കേരളത്തിന് ഇന്നലെ വൈകി അനുമതി നൽകി. അനുമതി ലഭിച്ച ശേഷം ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കുള്ള കാരണം അർഹമായ വരുമാനം ലഭിക്കാത്തതാണ്. അടുത്ത മാസം മുതൽ ജിഎസ്ടി വരുമാനം നിലക്കും. ഇത് സാമ്പത്തിക പ്രതിസന്ധി ​രൂക്ഷമാക്കും. കടമെടുക്കുന്നതിൽ കേന്ദ്രവുമായുള്ള ചർച്ച പുരോ​ഗമിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അവ​ഗണിക്കുന്നെന്നും മന്ത്രി പറഞ്ഞു. അതേ സമയം നിലവിലെ പ്രശ്നം ശമ്പളത്തെ ബാധിക്കില്ലെന്നും മന്ത്രി അറിയിച്ചു.

പാചക വാതകത്തിന് സംസ്ഥാന സർക്കാർ നികുതി ഇടാക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പറഞ്ഞാൽ അദ്ദേഹം സ്വയം ചെറുതാകുകയാണെന്നും, ജനങ്ങളെ എപ്പോഴും തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ഇന്നലെ മന്ത്രിസഭായോ​ഗത്തിൽ മന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞിരുന്നു. കടമെടുക്കാൻ കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടർന്നാണിതെന്നും മന്ത്രി അറിയിച്ചിരുന്നു. ഇതോടെ 5000 കോടി കടമെടുക്കാൻ കേന്ദ്രം ഇന്നലെ വൈകി കേരളത്തിന് അനുമതി നൽകി.

Story Highlights : 'If you don't get what you pay for, everyone will ask and buy'; KN Balagopal says states are not getting the revenue they deserve.

Next Story

Popular Stories