Top

'വിജയ് ബാബുവിനെ പുറത്താക്കിയില്ലെങ്കില്‍ രാജി വെയ്ക്കും'; നടപടിക്കായി ഉറച്ചു നിന്നത് ശ്വേതാ മേനോനും ബാബു രാജും

27 ന് ശ്വേതാ മേനോൻ ഇന്റെർണൽ കമ്മിറ്റയിൽ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരുന്നു

1 May 2022 6:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിജയ് ബാബുവിനെ പുറത്താക്കിയില്ലെങ്കില്‍ രാജി വെയ്ക്കും; നടപടിക്കായി ഉറച്ചു നിന്നത് ശ്വേതാ മേനോനും ബാബു രാജും
X

'അമ്മ'യുടെ എക്സിക്യൂട്ടീവ് യോഗത്തിൽ നിന്ന് വിജയ് ബാബുവിനെ പുറത്തിക്കിയില്ലങ്കിൽ രാജി വെയ്ക്കുമെന്ന കടുത്ത നിലപാടിൽ ഉറച്ചു നിന്നത് ശ്വേതാ മേനോനും ബാബു രാജും ഉൾപ്പെടെയുള്ള താരങ്ങൾ. മാല പാർവതി, കുക്കു പരമേശ്വരൻ, അനഘ, ഇടവേള ബാബു ഉൾപ്പെടെ ഉള്ള താരങ്ങളും വിജയ് ബാബുവിനെ ഭാരവാഹിത്വത്തിൽ നിന്നു പുറത്താക്കണമെന്ന് വ്യക്തമാക്കി.

27 ന് ശ്വേതാ മേനോൻ ഇന്റെർണൽ കമ്മിറ്റയിൽ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നിവരും ഇതേ നിലപാടിൽ ഉറച്ചു നിന്നു. വിഷയത്തിൽ കഴിഞ്ഞ ദിവസം വീണ്ടും ചർച്ചകൾ നടന്നു എങ്കിലും തീരുമാനമെടുത്തിരുന്നില്ല. തുടർന്ന് ഇന്ന് വൈകിട്ട് എക്സിക്യൂട്ടീവ് യോഗത്തിനു മുൻപ് നടന്ന ചർച്ചയിലും പല വാക് വാദങ്ങളും ഉണ്ടായി.

ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന് ബാബുരാജ് വ്യക്തമാക്കി. ഇന്ത്യയിൽ ആദ്യമായാണ് ഒരു ഐസി കമ്മിറ്റി ഇത്തരമൊരു തീരുമാനം എടുത്തത്. അതിൽ നടപടിയുണ്ടായില്ലെങ്കിൽ രാജിവെക്കുമെന്ന് ഷ്വതായും ബാബുരാജും അറിയിക്കുകയായിരുന്നു.

എക്സിക്യൂട്ടീവ് അം​ഗങ്ങളുടെ ശക്തമായ ആവശ്യമാണ് 'അമ്മ'യുടെ ഭാരവാഹിത്വത്തിൽ നിന്ന് വിജയ് ബാബുവിനെ പുറത്താക്കുന്നതിലേക്ക് നയിച്ചത്. പുറത്താക്കുമെന്ന് ഉറപ്പായതോടെ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്ന് വ്യക്തമാക്കി വിജയ് ബാബു സംഘടനയ്ക്ക് മെയിൽ അയക്കുകയും ചെയ്തു. രാജി ഭീഷണിയുൾപ്പെടെ ഉയർത്തിക്കൊണ്ടുള്ള സമ്മർദ്ദത്തിൽ അമ്മ നേതൃത്വം നടനെതിരെ നടപടി എടുക്കുമെന്ന് ഉറപ്പായതോടെ വിജയ് ബാബുവിനെ അനുകൂലിക്കുന്നവർ നടനോട് രാജി സന്നദ്ധത അറിയിക്കാൻ നിർദ്ദേശിച്ചെന്നാണ് വിവരം.

Story highlights: 'If Vijay Babu is not expelled, We will resign'; Shweta Menon and Babu Raj stood firm for action

Next Story