'എന്നെ അറസ്റ്റ് ചെയ്യുന്നില്ലെങ്കില്‍ അതിനര്‍ത്ഥം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെല്ലാം പൊള്ള'; മീഡിയാ വണ്‍ വിലക്കില്‍ പ്രമോദ് രാമന്
മീഡിയാ വണ്‍ ചാനല്‍ ഉള്ളടക്കത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടയാള്‍ താന്‍ ആണെന്നും പ്രമോദ് രാമന്
20 Feb 2022 9:07 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മീഡിയാ വണ്‍ ചാനല്‍ ഉള്ളടക്കത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടയാള്‍ താന്‍ ആണെന്നും രാജ്യദ്രോഹപരമായി എന്തെങ്കിലും അതിലുണ്ടെങ്കില്‍ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ പൊലീസ് അറസ്റ്റ് ചെയ്യട്ടേയെന്നും എഡിറ്റര്‍ പ്രമോദ് രാമന്. ദേശവിരുദ്ധ പ്രവര്‍ത്തനം, ദേശസുരക്ഷയ്ക്ക് ഭീഷണി തുടങ്ങിയ വലിയ പ്രയോഗങ്ങളെല്ലാം ഉപയോഗിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനാണ്. തന്നെ അറസ്റ്റ് ചെയ്യുന്നില്ലെങ്കില്‍ അതിനര്‍ത്ഥം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെല്ലാം പൊള്ളയാണെന്നും പ്രമോദ് രാമന് പറഞ്ഞു.
സംപ്രേഷണ വിലക്കിന്റെ കാരണം വ്യക്തമാക്കാത്ത സര്‍ക്കാര്‍ നാട്ടുകാര്‍ക്കിടയില്‍ ചാനലിനെക്കുറിച്ച് സംശയം പരത്താനാണ് ശ്രമിക്കുന്നത്. ഇത് മൗലികാവകാശത്തിന്റെ ലംഘനമാണ്. മാധ്യമസ്വാതന്ത്ര്യം രാജ്യത്തെ ഏതൊരാള്‍ക്കും അഭിപ്രായങ്ങള്‍ പറയാനും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം കൂടിയാണ്. സര്‍ക്കാറിന് രുചിക്കാത്ത കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അതിനോട് സംവദിക്കുകയാണ് വേണ്ടത്. അല്ലാതെ വിലക്കുകയോ നിഷേധിക്കുകയോ അല്ല ചെയ്യേണ്ടതെന്നും പ്രമോദ് രാമന് പറഞ്ഞു.
ദേശസുരക്ഷ എന്ന ഉമ്മാക്കി കാട്ടി ശബ്ദം തടയാന്‍ ശ്രമിക്കേണ്ടതില്ലെന്ന് പെഗാസസ് കേസില്‍ സുപ്രീംകോടതിയ്ക്ക് പറയേണ്ടി വന്നതാണ്. ഇതേകാര്യം ഉന്നയിച്ചാണ് ചാനലിനെതിരേയും വിലക്ക് പ്രയോഗിച്ചിരിക്കുന്നത്. രാജഭരണകാലത്തും ബ്രിട്ടീഷ് ഭരണകാലത്തും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അക്കാലത്ത് ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ക്ക് ഭരണഘടനാ വികാസമുണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
STORY HIGHLIGHTS: If I am not arrested, it means that all the propaganda is nonsense; Pramod Raman on MediaOne ban
- TAGS:
- MediaOne
- Pramod raman