Top

ഇബ്രാഹിമും ഷാജ് കിരണും ശ്രമിക്കുന്നത് സെറ്റില്‍മെന്റിന്; ആരുടെ കൈയില്‍ നിന്ന് വാങ്ങിക്കാന്‍ എന്ന് സ്വപ്‌ന സുരേഷ്

വക്കീലിന്റെ ആവശ്യം നമുക്കില്ലായിരുന്നെന്ന് സ്വപ്‌ന സംഭാഷണത്തിനിടെ പരാമര്‍ശിക്കുന്നു.

10 Jun 2022 3:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇബ്രാഹിമും ഷാജ് കിരണും ശ്രമിക്കുന്നത് സെറ്റില്‍മെന്റിന്; ആരുടെ കൈയില്‍ നിന്ന് വാങ്ങിക്കാന്‍ എന്ന് സ്വപ്‌ന സുരേഷ്
X

കൊച്ചി: വിവാദങ്ങള്‍ക്കിടെ സ്വപ്‌ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖാ സംഭാഷണത്തില്‍ ചര്‍ച്ചയാകുന്നത് ബ്ലാക്ക് മെയിലിങ്ങ് വഴിയുള്ള സമ്മര്‍ദ്ദം ചെലുത്തലും പണം വാങ്ങി ഒത്തുതീര്‍പ്പാക്കലും. സ്വര്‍ക്കടത്ത് കേസില്‍ രഹസ്യമൊഴി നല്‍കുകയും മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത സ്വപ്‌ന നമ്മളെ ഉപയോഗിച്ച് ആരോ കാശ് വാങ്ങിക്കുന്നു എന്ന് പരാമര്‍ശിക്കുന്നത് കേള്‍ക്കാം. ഷാജ് കിരണ്‍, ഷാജിന്റെ ബിസിനസ് പങ്കാളി ഇബ്രാഹിം, സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുടെ ശബ്ദമാണ് ശബ്ദരേഖയിലുള്ളത്. പോരാടുന്നതില്‍ അര്‍ത്ഥമില്ലെന്നും പണം വാങ്ങി കീഴടങ്ങണമെന്നും ഇബ്രാഹിം സ്വപ്‌നയോട് ആവശ്യപ്പെടുന്നു. ആരുടെ കൈയില്‍ നിന്ന് വാങ്ങിക്കുമെന്നും നമുക്ക് ആരേയും അറിയില്ലല്ലോ എന്നുമാണ് സ്വപ്‌നയുടെ മറുപടി.

രണ്ട് സംഘത്തിനും കാര്യങ്ങളില്‍ പൂര്‍ണമായ വ്യക്തതയില്ലെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ഇരുകൂട്ടര്‍ക്കുമിടയിലെ സംസാരം. പണം ലക്ഷ്യമിട്ട് ശ്രമം നടത്തുന്നത് സ്വപ്‌നയാണെന്നാണ് താന്‍ കഴിഞ്ഞ ദിവസം വരെ കരുതിയതെന്ന് ഇബ്രാഹിം പറയുന്നുണ്ട്. വക്കീലിന്റെ ആവശ്യം നമുക്കില്ലായിരുന്നെന്ന് സ്വപ്‌ന സംഭാഷണത്തിനിടെ പരാമര്‍ശിക്കുന്നു. സ്വപ്‌നയുടേയും സരിത്തിന്റേയും യാത്രാ വിലക്ക് നീക്കിക്കൊടുക്കാമെന്നും അതിന് വലിയൊരു തുക ചെലവാകുമെന്നും ഷാജ് വാഗ്ദാനം ചെയ്യുന്നുമുണ്ട്.


ശബ്ദരേഖയിലെ 'പണം വാങ്ങി രക്ഷപ്പെടല്‍' ചര്‍ച്ച ഇങ്ങനെ

ഇബ്രാഹിം: സിനിമയിൽ കാണുന്നത് പോലെ ഹീറോയിസം കാണിക്കാനാണെങ്കിൽ…

സരിത്ത്: ഒരു ഹീറോയിസവുമില്ല.

ഇബ്രാഹിം: സരിത്തേ നിങ്ങൾ റിയാലിറ്റിയിലേയ്ക്ക് ഇതുവരെ വന്നിട്ടില്ല. ശിവശങ്കരനെ ശിക്ഷിച്ചതുകൊണ്ട് നിങ്ങളീ ഏൽക്കുന്ന പീഡനങ്ങൾ ഒക്കെ കൊണ്ട് വല്ല കാര്യവും ഉണ്ടോ? നിങ്ങൾ നിങ്ങളുടെ കാര്യം നോക്ക്, അയാളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യട്ടെ. ഇപ്പോൾ നിങ്ങൾ അകത്ത് പോയി കിടന്നിട്ട് നിങ്ങൾക്കോ ഫാമിലിക്കോ എല്ലാം പ്രശ്നങ്ങളല്ലേ. എന്താണ് നിങ്ങൾ നേട്ടം കാണുന്നത്. ഒന്നെങ്കിൽ നിങ്ങൽ സ്ട്രഗിൾ ചെയ്യുന്നുണ്ട്, ഇല്ലെങ്കിൽ നിങ്ങൾ എന്തോ നേട്ടം കാണുന്നുണ്ട്. അല്ലെങ്കിൽ കീഴടങ്ങണം, കീഴടങ്ങണം എന്ന് പറഞ്ഞാൽ അങ്ങനെ കീഴടങ്ങണം എന്നല്ല. അങ്ങോട്ട് വാങ്ങീട്ട് കീഴടങ്ങനം.

സ്വപ്ന: ആരുടേന്ന് വാങ്ങിക്കാൻ, ആരെ അറിയാം നമുക്ക്. അമൗൻ്റ് വാങ്ങിക്കാൻ ആരെ അറിയാം.

ഇബ്രാഹിം: ഇതിപ്പോ നിങ്ങൾ പറഞ്ഞാൽ ആർക്കാണ് ഡാമേജ് ഉണ്ടാകുക. അവരുടെ അടുത്ത് നിന്ന് കാശ് വാങ്ങിക്കാം. നിങ്ങളെന്തിനാ ഇത്രേം കൊല്ലോം ജയിലിൽ പോയെ, ചെയ്യാത്ത തെറ്റിന്. അതിനൊരു കോമ്പൻസേഷൻ വാങ്ങിക്കണം. അതല്ലെങ്കിൽ ഒന്നും വേണ്ട, ഒരു കാര്യം ചോദിക്കട്ടെ നിങ്ങളെ വച്ച് വേറൊരാൾ പൈസ മേടിക്കും. അവർക്ക് ഗെയിം അറിയാം. നിങ്ങളെ ശരിക്കും അവരൊരു ബലിയാടായി കൊണ്ടു നടക്കുന്നു.

സ്വപ്ന: ഹീ ഈസ് ബീൻ ടെല്ലിങ് ദിസ് സിൻസ് മോണിങ്, നമ്മളെ വച്ച് ആരോ കാശ് വാങ്ങിക്കുന്നു.

ഇബ്രാഹിം: ഇന്നലെ രാത്രിവരെ ഞാൻ വിചാരിച്ചത് നിങ്ങളാണ് അത് ചെയ്യുന്നതെന്നാ. ഇന്ന് രാവിലെയാണ്…

ഞാൻ കോഴിക്കോട് പോയി 1:23 എഡിജിപിയെ വിലീച്ചില്ലേ, നാളെ പോയിട്ട് അയാളെ മീറ്റ് ചെയ്യും, സാർ ഇങ്ങനെയിങ്ങനെയാണ് പ്രശ്നങ്ങൾ അവരുടെ മോട്ടിവ് ഇങ്ങനെയായിരുന്നു. ഇവർക്ക് മാന്യമായ ഒരു പൈസ തന്നാൽ ഇത്രയും കാലം ജയിലിൽ കിടന്നതിനും, ഫ്രീസ് ചെയ്ത സാധനങ്ങൾ, ട്രാവൽ ബാൻ മാറ്റിക്കൊടുക്കാൻ

മറ്റൊരു വ്യക്തി: അല്ല, ട്രാവൽ ബാൻ, അത് സംസാരിച്ചോ?

സ്വപ്ന: ഷാജി പറയുന്നത്, ട്രാവൽ ബാൻ മാറ്റാൻ ഓൾറഡി വർക്ക് ചെയ്തതാണ്.

ഷാജ്: ഞാൻ ഓൾറഡി വർക്ക് ചെയ്തു.

സ്വപ്ന: വക്കീലിൻ്റെ ആവശ്യം നമുക്കില്ലായിരുന്നു.

ഷാജ്: അവരൊരു പൈസ പറഞ്ഞു, ഞാനത് കൊടുക്കാമെന്ന് പറഞ്ഞു

സ്വപ്ന: അതിനൊരു വലിയ പ്രൈസ് ടാഗ് പറഞ്ഞു.

ഇബ്രാഹിം: അല്ല അത് പോട്ടെ, അത് ഞങ്ങൾ സംസാരിച്ചോളാം.

സരിത്ത്: അത് ഞാൻ പറഞ്ഞു തരാം. അതിനൊരു പ്രൈസ് ടാഗ് ഒരിക്കലും ഇടരുത്. കാരണം എന്താണെന്നറിയുമോ, എല്ലാവർക്കും കിട്ടി പാസ്പോർട്ട്. പോവാത്തവർക്കാ കിട്ടാത്തെ. കാരണം 6 മാസം കഴിഞ്ഞു.

സരിത്ത്: എല്ലാവർക്കും കിട്ടി…

സ്വപ്ന: എല്ലാവർക്കും കിട്ടി പാസ്പോർട്ട്, എല്ലാവരും പോയി.

ഇബ്രാഹിം: വേറൊരു കാര്യം പറയട്ടെ, നിങ്ങൾക്ക് കിട്ടിയില്ലല്ലോ?

സരിത്ത്: നമ്മൾ പോയില്ല ഇതുവരേം, പോയ കിട്ടും. നൂറ് ശതമാനം ഉറപ്പാണ് കിട്ടുമെന്ന്.

ഇബ്രാഹിം: അന്നാപ്പിന്നെ ഓക്കെ, അത് വിട്, നമുക്ക് പ്രോബ്ലത്തിലേയ്ക്ക് വരാം.

ഇതിൽ നിങ്ങളിപ്പോ കാണുന്ന സൊലൂഷൻ എന്താ, പോരാടണോ? അതോ…

രണ്ട് ശബ്ദങ്ങൾ: നമ്മൾ പോരാടും, നാളെ രാവിലെ 10:30 വരെ സമയമുണ്ട്.

സരിത്ത്: ഇങ്ങനെ പോരാടീട്ട് എന്ത് നേടും

സ്വപ്ന: സരിത്ത്, നാളെ രാവിലെ അവിടെ എത്തിയാൽ പോരെ?

സരിത്ത്: എത്തണം, എത്തുമ്പോ ഒരു ആൻസറും കൊടുക്കണം.

സ്വപ്ന: പത്ത് മണിക്ക് അവിടെ എത്തുമ്പോൾ ഷാജീടെ ഫോണീന്ന് എന്നെ വിളിക്കാനല്ലേ പറഞ്ഞേ. ആ ഒരു പത്ത് മണിവരെ ബ്രീത്തിങ് ടൈം നമുക്ക് തരൂ.

ഇബ്രാഹിം: ഓക്കെ, ഇപ്പോൾ ഞങ്ങൾ പോകുകയാണ്.

സ്വപ്ന: ബിക്കോസ് സരിത്തിനെ എനിക്ക് കോൺഫിഡൻസ്…വീണ്ടും നമ്മൾ.. ഇവരാരും നമ്മളെ ഇതുവരെ പ്രൊട്ടക്ട് ചെയ്തിട്ടില്ല.

ഇബ്രാഹിം: ഒരിത് ഞാൻ പറയാം. ഒറ്റക്കാര്യം പറയാം. നിങ്ങൾ രണ്ടുപേരും ഒന്നിച്ചായാൽ ഭയങ്കര ബലം ഉണ്ടാകും. നിങ്ങൾ ഒന്നിച്ച് നിന്നാൽ…

സരിത്ത്: അത് ഞങ്ങൾ ഒരുമിച്ച് നിൽക്കും.

ഇബ്രാഹിം: നിങ്ങൾ രണ്ടുപേരും സ്പ്ലിറ്റ് ആയാൽ, രണ്ടു വഴിക്ക് രണ്ടാളും അകത്തേക്കാണ്. നിങ്ങളുടെ ഏറ്റവും വലിയ ബലം നിങ്ങൾ രണ്ടുപേരും ഒന്നിച്ചിരിക്കുന്നതാണ്. അത് ഇനിയും ഉണ്ടാകണം. ഒരാൾ ഒരാളായി തീരുമാനിക്കണ്ട. ഇവർ രണ്ടുപേരും തീരുമാനിക്കട്ടെ.

മറ്റൊരു വ്യക്തി: അല്ല ഷാജീ… ഒരിക്കൽ ചൂടുവെള്ളത്തിൽ വീണതാണ്.

ഷാജ്: അല്ല എനിക്കെന്തായാലും നാളെ പോയേ പറ്റൂ. ഞാൻ പോയില്ലെങ്കിൽ എനിക്ക് വേറെ പ്രശ്നം വരും.

സ്വപ്ന: ഷാജി ഇത്രയും പ്രഷറിലും അവരുടെ നോട്ടപ്പുള്ളിയാണ്. മീഡിയേറ്റർ എന്നാണ് അവർ കാണുന്നേ.

ഇബ്രാഹിം: അപ്പോൾ നിങ്ങൾ എന്താണെന്ന് തീരുമാനിക്ക്.

സ്വപ്ന: സ്വാമിജി വന്നിട്ട് നമ്മൾ ഇറങ്ങും, എന്നിട്ട് നമ്മൾ വിളിക്കാം. നിങ്ങൾ ഇവിടുണ്ടാകുമോ അതോ

ഇബ്രാഹിം: നമ്മൾ ഇവിടെ ഉണ്ടാകും, എന്തുവേണേ ചെയ്യാം.

STORY HIGHLIGHTS: Ibrahim and Shaji Kiran are Trying for a Settlement Says in Audio Tap Released by Swapna Suresh

Next Story