Top

'സ്വപ്‌ന പുറത്തുവിട്ട ഒരു ക്ലിപ്പിലെ ശബ്ദം മറ്റാരുടേതോ'; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇബ്രാഹിമും ഷാജ് കിരണും

10 Jun 2022 8:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വപ്‌ന പുറത്തുവിട്ട ഒരു ക്ലിപ്പിലെ ശബ്ദം മറ്റാരുടേതോ; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇബ്രാഹിമും ഷാജ് കിരണും
X

കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയിൽ കൃത്രിമം ആരോപിച്ച് ഇബ്രാഹിമും ഷാജ് കിരണും. പുറത്തുവിട്ട ക്ലിപ്പുകളിൽ ഒന്നിൽ തങ്ങളുടെ ശബ്ദമല്ലെന്നും ആരുടേതെന്ന് അറിയില്ലെന്നും ഇരുവരും പറഞ്ഞു. സ്വപ്ന പുറത്തുവിട്ട 11 മിനുട്ട് 12സെക്കൻഡ് ദെെെർഘ്യമുളള ഓഡിയോയിലെ ശബ്ദമാണ് ഇരുവരും നിഷേധിച്ചത്. ശബ്ദരേഖകളിൽ വ്യക്തത വരുത്താൻ ശാസ്ത്രീയ ശബ്ദപരിശോധന ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ഇരുവരും അറിയിച്ചു. പ്രസ്തുത ക്ലിപ്പിൽ നികേഷ് കുമാറിന്റെ പേര് പരാമർശിക്കുന്ന ശബ്ദം ആരുടേതെന്ന് അറിയില്ലെന്നും ഇവർ പറഞ്ഞു.

'ഇത് എന്റെ ശബ്ദമല്ല. വേറെയാരുടേതോ ആണ്. ഇപ്പോൾ കേട്ട ശബ്ദരേഖ എന്റേതല്ല. ഇപ്പോഴാണ് ഓഡിയോ മുഴുവനായും കേട്ടത്. ഇതിനെതിരെ തിങ്കളാഴ്ച കേസ് ഫയൽ ചെയ്യും. ലെെവ് കണ്ടുകൊണ്ടിരിക്കുമ്പോൾ ആദ്യം കേട്ടത് എന്റെ ശബ്ദം തന്നെയായിരുന്നു. പിന്നീട് എനിക്ക് ഫോൺകോളുകൾ വന്നപ്പോൾ ലെെവ് കട്ടായി. ആദ്യം കേട്ട ഓഡിയോ ആയിരിക്കുമെന്ന് കരുതിയാണ് തന്റെ ശബ്ദമാണെന്ന് ചർച്ചയിൽ സമ്മതിച്ചത്. ആദ്യം കേട്ടതിൽ എന്റെ ശബ്ദമുണ്ട്, അതു വെച്ചിട്ടാണ് ഞാൻ സംസാരിച്ചത്. എന്നാൽ പിന്നീട് ഓഡിയോ മുഴുവനായും കേട്ട ശേഷമാണ് ഞാനുമായി ഒരു ബന്ധമില്ലാത്ത ശബ്ദമാണ് കേൾക്കുന്നതെന്ന് മനസിലായത്. നികേഷ് സാറിന്റെ പേര് പറയുന്ന സമയത്തെ ശബ്ദത്തിന് എന്റെ ശബ്ദവുമായി യാതൊരു സാമ്യവുമില്ല. കൂടാതെ ഞാൻ ആ ഒരു ശെെലിയിൽ സ്വപ്നയോട് സംസാരിച്ചിട്ടില്ല. ഒരു സഹോദരി ബന്ധമെന്ന രീതിയിൽ മാത്രമാണ് സംസാരിച്ചിട്ടുളളത്. അവരെന്നെ 'കാക്കൂ' എന്ന് മാത്രെമെ വിളിക്കാറുളളു. 'യു' എന്ന് വിളിക്കുന്നത് ചിലപ്പോൾ കാമുകനെയാവാം. ഓഡിയോ മുഴുവൻ കേൾക്കാതെയാണ് നേരത്തെ ഞാൻ പ്രതികരിച്ചുപോയത്. മുഴുവൻ കേട്ടപ്പോൾ ഞാൻ തന്നെ ഞെട്ടിപ്പോയി ,' ഇബ്രാഹിം പറഞ്ഞു.

'എന്റെ ശബ്ദം ഇപ്പോൾ എല്ലാവർക്കുമറിയാമല്ലോ. എന്റെ ശബ്ദവുമായി താരതമ്യം ചെയ്തുനോക്കു. ഞാൻ സ്വപ്നയെ തലേന്ന് രാത്രി വിളിച്ചു. ഞാൻ കൊച്ചിയിൽ വരുന്നത് വെളുപ്പിനെ മൂന്നു മണിക്കോ നാല് മണിക്കോ ആണ്. പിന്നെ എങ്ങനെയാണ് നികേഷ് സാറിനെ കാണാൻ 10 മണിക്ക് ഞാൻ എത്തുന്നത്. അന്നേ ദിവസം രാവിലെ സ്വപ്നയെ വിളിച്ചിട്ട് സാറിനെ ഫോണിൽ കിട്ടിയിട്ടില്ലെന്നും മറുപടി ലഭിച്ചതിന് ശേഷം പറയാമെന്നുമാണ് പറഞ്ഞത്. പത്ത് മണിക്കും പത്തരയ്ക്കും ഞാൻ കൊച്ചിയിലുണ്ട്. പിന്നെ ഞാൻ എങ്ങനെ അവിടെയെത്തും. ഇത് കെട്ടിച്ചമച്ചതാണ്. അതുകൊണ്ട് ഈ ഫോൺ ഫോറൻസികിന് കൊടുക്കണം, എന്നാലെ ബാക്കി കാര്യങ്ങൾ പുറത്ത് വിടുകയുളളു. നികേഷ് കുമാർ മുഖ്യമന്ത്രിയുടെ നാവെന്ന് ഞാൻ പറഞ്ഞുവെന്ന് പറയുന്നു. എന്നാൽ ആ പറയുന്ന ശബ്ദരേഖയും വന്നിട്ടില്ലല്ലോ. ഓഡിയോയിൽ കേൾക്കുന്ന ആളുടേത് മലബാർ ഭാഷയാണ്. ഇബ്രാഹിം വയനാട്ടുകാരനുമാണ് ,'ഷാജ് കിരൺ പറഞ്ഞു.

ഇബ്രാഹിമും ഷാജ് കിരണും നിഷേധിച്ച ശബ്ദരേഖ

സ്വപ്ന - മറുതലയ്ക്കലെ ശബ്ദം

സ്വപ്ന: ഹലോ

മറുതലയ്ക്കലെ ശബ്ദം: ഒന്ന് ഹോൾഡ് ചെയ്യ്

സ്വപ്ന: ങാ

മറുതലയ്ക്കലെ ശബ്ദം ഫോണിൽ: "സാറെ, ങാ, ഇല്ലില്ല സാറേ, ഞാൻ ഇന്ന്... തൃശ്ശൂര് കാണും. ഇല്ല അത് കുഴപ്പമില്ല. എപ്പൊ വേണേലും ആയിക്കോ. ങാ വിളിപ്പിച്ചാൽ മതി സാറെ കുഴപ്പമില്ല. ഹഹഹ, എനിക്കറിയാം, എനിക്കറിയാം. അതു കുഴപ്പമൊന്നുമില്ല. ഫോണൊക്കെ തരാം. അതിന് പ്രശ്നമൊന്നുമില്ല. എൻ്റെ ഫോൺ എപ്പോൾ വേണമെങ്കിലും പരിശോധിക്കാം. കുഴപ്പമൊന്നുമില്ല, ങാ, ങാ ശരി. അത് സാർ പറഞ്ഞാൽ മതി. എപ്പോഴാ വരണ്ടതെന്ന് പറഞ്ഞാൽ മതി കുഴപ്പമൊന്നുമില്ല. ഞാൻ തൃശ്ശൂർ കാണും അല്ലെങ്കിൽ പാലക്കാട് കാണും." ഹലോ…

സ്വപ്ന: ങാ, എന്തുവാ

മറുതലയ്ക്കലെ ശബ്ദം: ഏയ് ഒന്നുമില്ല, എൻ്റെ ഫോൺ കൊടുക്കനമെന്ന് പറഞ്ഞതാ

ഹലോ.. ങാ എന്തുവാ പറാ

സ്വപ്ന: ങാ, ടെൽ മീ

മറുതലയ്ക്കലെ ശബ്ദം: എന്തു പറയാനാ, എന്നെ രാവിലെ വിളിച്ചില്ലേ. ഫോൺ കുടുക്കുന്നു എന്ന് പറഞ്ഞില്ലേ, കുഴപ്പമൊന്നുമില്ല. അവരെല്ലാവരുടേയും ലിസ്റ്റ് എടുത്തിട്ടുണ്ട്. മനസ്സിലായോ

സ്വപ്ന: ഉം, ആര് വിളിച്ചെയാ

മറുതലയ്ക്കലെ ശബ്ദം: എന്നെ സജി/അജി സാറാ വിളിച്ചത്

സ്വപ്ന: ബട്ട്, ഹി ഏസ് ഹെല്പിങ് യു, വൈ ഇസ് ഹി ടെയ്കിങ് യുവർ ഫോൺ

മറുതലയ്ക്കലെ ശബ്ദം: അല്ല അവർക്ക് ഇൻസ്ട്രക്ഷൻ ഉണ്ട്. മനസ്സിലായോ. ഹെല്പ് ചെയ്യുന്നത് കൊണ്ടല്ലേ ഞാൻ ഇപ്പോഴും ഇവിടെ സുഖമായി ഇരിക്കുന്നത്. മനസ്സിലായോ

സ്വപ്ന: മനസ്സിലായി

മറുതലയ്ക്കലെ ശബ്ദം: അവരു വളരെ മര്യാദയുടെ ഭാഷയിലല്ലേ എന്നോട് സംസാരിക്കുന്നത്.

സ്വപ്ന: അതെ അതെ

മറുതലയ്ക്കലെ ശബ്ദം: ഞാൻ ഓൾറഡി പപ്പായെ വിളിച്ച് പറഞ്ഞു. എനിക്കറിയാം, എന്നെ കൊണ്ടുപോകാനുള്ള സാധ്യതയുണ്ട്. അത് കുഴപ്പമില്ല, നീ ധെെര്യമായി പോയിട്ട് വരാൻ പറഞ്ഞു.

മറുതലയ്ക്കലെ ശബ്ദം: എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ച് പറയാൻ പറഞ്ഞു.

സ്വപ്ന: ഉം

മറുതലയ്ക്കലെ ശബ്ദം: പറഞ്ഞത് മനസ്സിലായില്ലേ, അവര് നോക്കുന്നത് എന്താണെന്ന് അറിയാമോ. ഈ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളത് നമ്മൾ രണ്ട്പേരല്ലേ. അതുകൊണ്ട്

സ്വപ്ന: അതേ അതേ

മറുതലയ്ക്കലെ ശബ്ദം: അവരുടെ കൺസേണിൽ, അവർ ചിന്തിക്കുന്നതിൽ തെറ്റുണ്ടോ

സ്വപ്ന: പക്ഷേ നമ്മൾ സംസാരിച്ചത് ഭക്ഷണത്തേക്കുറിച്ചും, (ഷാജ് പൊട്ടിച്ചിരിക്കുന്നു)അങ്ങോട്ടും ഇങ്ങോട്ടും ബുദ്ധിയില്ലാത്തതിനേക്കുറിച്ചും മണ്ടനാണെന്നും ഒക്കെയല്ലേ

മറുതലയ്ക്കലെ ശബ്ദം: അത് പറഞ്ഞാൽ ആര് വിശ്വസിക്കാനാ

സ്വപ്ന: ആരും വിശ്വസിക്കില്ല

മറുതലയ്ക്കലെ ശബ്ദം: (2:22)ഇത്രയും ഹീനമായ സമയത്ത് ഞാനും താനും തമാശ പറഞ്ഞെന്നും, ഞെട്ടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞതെന്നും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ

സ്വപ്ന: ഇല്ലാ

മറുതലയ്ക്കലെ ശബ്ദം: പിന്നെ എന്ത് ചെയ്യും. ഞാൻ പ്ലയിൻ ആയിട്ട് എന്നോട് ചോദിക്കുന്നവരോടൊക്കെ പറയും, ഇങ്ങനെയൊക്കെയാണ് ഞങ്ങൾ സംസാരിച്ചതെന്ന് പറയും. വേണെങ്കിൽ വിശ്വസിക്കാം. ഇല്ലെങ്കിൽ ഞാൻ കാര്യം പറയുന്നത് ഇപ്പോഴത്തെ എൻ്റെ വൈഫ് എന്ന് പറയുന്ന ആൾക്ക് അറിയാം. എൻ്റെ ഫ്രണ്ട്സിന് അറിയാം, എൻ്റെ അപ്പനറിയാം, താൻ എൻ്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ടാണ്, അല്ലെങ്കിൽ തന്നെ ഏറ്റവും വലിയ ഇഷ്ടപ്പെടുന്നയാളാണെന്ന് എൻ്റെ അപ്പനറിയാം. പിന്നെ പ്രശ്നമൊന്നുമില്ല. പക്ഷെ ഈ കോപ്പന്മാരിത് വിശ്വസിക്കണ്ടേ

സ്വപ്ന: ഉം

മറുതലയ്ക്കലെ ശബ്ദം: എനിക്ക് ഉറപ്പൊന്നുമില്ല. വിശ്വസിക്കുന്നവൻ വിശ്വസിക്കട്ടെ. അല്ലാതെ ഞാൻ എന്ത് ചെയ്യാൻ പറ്റും. പക്ഷെ എന്നെ കണക്ടാക്കണം, ആക്കാതെ എൻ്റെ അണ്ണാകിൽ കൊണ്ട് തിരുകിവച്ചിട്ട് കാര്യമൊന്നുമില്ല. എനിക്കീ മാങ്ങാത്തൊലി എതാണെന്ന് അറിയത്തു പോലുമില്ല.

സ്വപ്ന: സത്യം. അതാണ് സത്യം

മറുതലയ്ക്കലെ ശബ്ദം: അല്ലാ അത് കുഴപ്പമില്ല. എല്ലാരും പേടിച്ചോടുവാ, എന്താ പറയുന്നെ, 'എടാ രാവിലെ എനിക്ക് കുറച്ച് പണിയുണ്ട്, അതു കഴിഞ്ഞ് ഞാൻ നിൻ്റെ കൂടെ വരാം. നിൻ്റെ കൂടെ വരാൻ പറ്റുമെന്ന് ഉറപ്പുണ്ട്, ഞാൻ വരാമെന്ന് പറഞ്ഞിട്ടുണ്ട്.'

സ്വപ്ന: ആര്?

മറുതലയ്ക്കലെ ശബ്ദം: 3:27 നികേഷ്, നികേഷ് ഈസ് ടെകിങ് ദി റിസ്ക്. അയാൾ എന്താണെന്ന് അറിയാല്ലൊ. പറയാതെ അറിയാല്ലോ

സ്വപ്ന: അറിയാം അറിയാം. അല്ല പക്ഷെ, നികേഷ് വരാം എന്നല്ലേ പറഞ്ഞേ

മറുതലയ്ക്കലെ ശബ്ദം: ഒറ്റ മിനിറ്റ് ഹോൾഡ് ചെയ്യണേ.. " ങാ സാറേ അത് പറഞ്ഞാമതി സാറേ, എപ്പോഴാണെന്ന് വച്ചാൽ പറഞ്ഞാമതി. പക്ഷേ എനിക്ക് പകരം ഫോൺ വേണം. എൻ്റെ കൈയ്യിൽ പണമൊന്നുമില്ല. എപ്പോഴാണെന്ന് വച്ചാൽ പറഞ്ഞാമതി, പക്ഷേ ഫോണും കാര്യങ്ങളും തന്നിട്ട് ഫോണെടുക്കാം. അതിനൊന്നും കുഴപ്പമില്ല. എനിക്കെന്താ പ്രശ്നം ഫോൺ എപ്പോ വേണമെങ്കിലും എടുക്കാം. അത് ഞാൻ പറഞ്ഞില്ലേ സാറേ, ഞാനും അവളും ബെസ്റ്റ് ഫ്രണ്ട്സ് ആണ്. എനിക്ക് അവരോട് ഭയങ്കര ഇഷ്ടമുണ്ട്. എനിക്കത്രേ ഉള്ളൂ. അതിനപ്പുറത്തേയ്ക്ക് സാറിന് എന്നെ അറിയാലോ. വേറെ ഒന്നും പറയാനില്ല. പക്ഷേ ഫോണെടുക്കുമ്പോൾ പകരം ഫോൺ എനിക്ക് തരണം. എന്തിനാ ഞാൻ പൈസ കൊടുക്കുന്നത്... യൂ കാൻ ടേക്ക് ഇറ്റ് പക്ഷേ എനിക്ക് കൃത്യമായ എക്പ്ലനേഷൻ കിട്ടണം. ഫോർ വാട്ട് പർപ്പസ്. അത്രയേ ഉള്ളൂ. ഇത് ഇവിടം കൊണ്ടൊന്നും തീരുന്നില്ല. അതുകൂടെ ഒന്ന് പറഞ്ഞേക്ക്. ഇവിടം കൊണ്ടൊന്നും അവസാനിക്കാൻ പോകുന്നില്ല. ഇതിലേയ്ക്ക് എന്നെ വലിച്ചിട്ടതെന്തിനാണെന്ന് അറിയില്ല. പക്ഷേ ഇതിവിടം കൊണ്ടൊന്നും അവസാനിക്കില്ല. ഇത് തുടക്കമാനെന്നും പറഞ്ഞേക്ക്. കുഴപ്പമില്ല, എനിക്കിതിനകത്ത് ഒന്നും പറയാനില്ല. എന്നെ നിങ്ങൾ ഒന്നോ, രണ്ടോ എല്ലാ ദിവസവുംമോ. അല്ലെങ്കിൽ പത്ത് ദിവസം റിമാൻ്റ് ചെയ്യ്. സാറെ എനിക്കറിയാം... പക്ഷേ ഞാൻ പറഞ്ഞല്ലോ, വേറെ വർത്തമാനം ഇല്ല ഇതിൽ. വിളിച്ചാൽ മതി, ഫോൺ അവൈലബിൾ ആയിരിക്കും. താങ്ക്യൂ സാർ" ഹലോ…

സ്വപ്ന: ഉം, ആരാ എന്തുവാ

മറുതലയ്ക്കലെ ശബ്ദം: അതൊന്നുമില്ല, പറഞ്ഞോ

സ്വപ്ന: അല്ല, ഇവനാരാ ഈ പീഡിപ്പിക്കന്നുത് ഇങ്ങനെയിട്ട്

മറുതലയ്ക്കലെ ശബ്ദം: കുഴപ്പമൊന്നുമില്ല

സ്വപ്ന: എന്നേയും കൂടെ ടെൻഷൻ അടിപ്പിക്കാതെ, ഞാൻ കേട്ടുകൊണ്ടിരിക്കുകയല്ലേ ഇവൻ്റെ കോൺവർസേഷൻ. അതുകൊണ്ട് ചോദിച്ചതാ. എന്താ വർക്ക് വേണ്ടേ

മറുതലയ്ക്കലെ ശബ്ദം: അതെന്താ കര്യമെന്ന് ഞാൻ പറഞ്ഞില്ലേ, അവരുടെ സംശയം എന്ന് പറഞ്ഞാൽ, എൻ്റെ കൈയ്യിൽ നിന്ന് ഉത്തരം കിട്ടണം അവർക്ക്. മനസ്സിലായില്ലേ. ഇന്നലെ ആ സരിത്തിനെ അവിടെനിന്ന് ഇറക്കണമെന്ന് പറഞ്ഞിട്ടല്ലേ ഞാൻ വന്നത്. ആ വക്കീലില്ലെ അവനീ കേസിലെ പ്രതിയാകും

സ്വപ്ന: ആര്?

മറുതലയ്ക്കലെ ശബ്ദം: നിങ്ങളുടെ ആ വക്കീലില്ലേ 'കൃഷ്ണവേൽ' അവൻ ഉടനെ ഈ കേസിലെ പ്രതിയാകും

സ്വപ്ന: ആയോ

മറുതലയ്ക്കലെ ശബ്ദം: ആവും ആവും

സ്വപ്ന: എന്തിന്...?

മറുതലയ്ക്കലെ ശബ്ദം: അവനേം കൂടെ അവരീ കേസിലെ പ്രതിയാക്കും.

സ്വപ്ന: എന്തിന്?

മറുതലയ്ക്കലെ ശബ്ദം: അതൊന്നുമെനിക്കറിയില്ല.

സ്വപ്ന: ഉം, അപ്പൊ എനിക്ക് വക്കീലില്ലേ ഇനി. അതും പോയോ(ഷാജ് ഉറക്കെ ചിരിക്കുന്നു) എനിക്ക് വക്കീലിനെ വക്കാനുള്ള രാശി ഇല്ലെന്ന് തൊന്നുന്നു. ഉള്ള വക്കീലെല്ലാം ഓടിപ്പോകുന്നു അല്ലെങ്കിൽ കേസ്.

മറുതലയ്ക്കലെ ശബ്ദം: 6:24 നമുക്ക് ചെറിയൊരു അബദ്ധം പറ്റി, നമുക്കല്ല 'യു'ന് ചെറിയൊരു അബദ്ധം പറ്റി. ഇത്തിരികൂടെ നേരത്തെ 'യു' എൻ്റെ ലൈഫിൽ വന്നിരുന്നെങ്കിൽ ഇങ്ങനെയുള്ള അബദ്ധങ്ങൽ ഒന്നും വരില്ലായിരുന്നു.

സ്വപ്ന: ഞാനിപ്പോൾ ചോദിക്കുന്ന കാര്യം, ഞാൻ രാവിലേ കെട്ടിയൊരുങ്ങി ഇവിടെ വന്നിരിക്കുന്നത്, 'യു' എൻ്റെയടുത്ത് പറഞ്ഞു നികേഷ് കുമാർ വരുമെന്ന്. അതുകൊണ്ട് ഇല്ലാത്ത ആരോഗ്യവും ഇല്ലാത്ത ശബ്ദവും കൊണ്ട് ഞാൻ ഇവിടെ വന്ന് ഇവിടെ ഇരിക്കുകയാ.

മറുതലയ്ക്കലെ ശബ്ദം: നികേഷ് ഒരിക്കലും നമ്മുടെ ഓഫീസിലേയ്കായിരിക്കില്ല വരുന്നത്. ഇന്ന് നികേഷ് വരും. നികേഷ് പേഴ്സണലി വേറെ ഏതെങ്കിലും സ്ഥലത്തായിരിക്കും മീറ്റ് ചെയ്യുന്നത്. നീയും ഞാനും മാത്രമേ കാണുള്ളൂ. കാക്കൂം മാത്രമേ കാണുള്ളൂ. ഓക്കേ?

സ്വപ്ന: ഉം, ശരി

മറുതലയ്ക്കലെ ശബ്ദം: ഇന്ന് വൈകുന്നേരത്തിനുള്ളിൽ നികേഷ് അവിടെ വരും.

സ്വപ്ന: ആ ആ, ഓക്കേ ഓക്കേ

മറുതലയ്ക്കലെ ശബ്ദം: സ്വപ്നാ, എൻ്റെ ഫൊൺ എടുത്തുകൊണ്ട് പോയാൽ പിന്നെ വേറെ നമ്പറിൽ നിന്ന് വിളിക്കണം. അവരു വന്ന് നിന്നോട് ചോദിക്കും. ഞാൻ ആരാ എന്നുള്ള ചോദ്യമ്മൊക്കെ വരും. അതിന് നീയാണ് മറുപടി പറയേണ്ടത്. ഞാനല്ല.

സ്വപ്ന: അത് ഞാൻ പറഞ്ഞോളാം

മറുതലയ്ക്കലെ ശബ്ദം: ഇന്ത്യൻ പീനൽകോഡ്, ഐപിസി പ്രകാരം എനിക്ക് നിങ്ങളെ ഇഷ്ടപ്പെടാനും, നിങ്ങൾക്ക് എൻ്റെ സുഹൃത്തായി തുടരാനും ഉള്ള അവകാശം ആർക്കും നിഷേധിക്കാൻ സാധിക്കില്ല.

സ്വപ്ന: ഇല്ല ഇല്ല

മറുതലയ്ക്കലെ ശബ്ദം: ഇവന്മാർ ബ്ലൻ്റർ സ്റ്റോറി ചിലപ്പോൾ പറയും. അത് കുഴപ്പമില്ല.

സ്വപ്ന: ഉം

മറുതലയ്ക്കലെ ശബ്ദം: അവരുടെ ആവശ്യം എന്താണെന്ന് അറിയുമോ, ഞാൻ പുറത്ത് നിൽക്കരുത്. മനസ്സിലായോ?

സ്വപ്ന: ഉം മനസ്സിലായി

മറുതലയ്ക്കലെ ശബ്ദം: ഞാൻ പുറത്തുള്ളത് നിങ്ങളെ ഹെല്പ് ചെയ്യുമല്ലോ... ഉം ഉം ഉം… ഈ മണ്ടത്തരത്തിന് പോകും മുൻപ് ഒന്നെന്നോട് തുറന്ന് പറഞ്ഞുകൂടായിരുന്നോ

സ്വപ്ന: 164 ഞാൻ ഇതിന് മുൻപും കൊടുത്തില്ലേ. ഇതിൽ എന്ത് മണ്ടത്തരമാണ്, എനിക്ക് മനസ്സിലാകുന്നില്ലെന്നേ

മറുതലയ്ക്കലെ ശബ്ദം: 164 കൊടുത്തതിലല്ല മണ്ടത്തരം, അവിടേവന്ന് വെളിയിൽ പറഞ്ഞതിലാ മണ്ടത്തരം, മനസ്സിലായോ?

സ്വപ്ന: ഉം

മറുതലയ്ക്കലെ ശബ്ദം: മനസ്സിലായോ.. 164 കൊടുക്കുന്നതിൽ ഒരു മണ്ടത്തരവും ഇല്ല, അതിന് ശേഷം നടത്തിയ സ്റ്റേറ്റ്മൻ്റ് ഉണ്ടല്ലൊ, മനസ്സിലായോ? അതാണ് മണ്ടത്തരം ആയിപ്പോയത്.

സ്വപ്ന: ഞാൻ മീഡിയെ അഡ്രസ്സ് ചെയ്തിട്ടല്ലേ ഞാൻ 'യു'നെ കാണാൻ തൃശ്ശൂർ കെട്ടിയെടുത്തത്. അന്നേരം 'യു' കൈയ്യടിച്ച് സൂപ്പർ എന്നൊക്കെ പറഞ്ഞ് , 'യു'ൻ്റെ അച്ഛനും സപ്പോർട്ട് ചെയ്തതെന്തിനാ, 'കാക്കു' എന്നെ സപ്പോർട്ട് ചെയ്തതെന്തിന്? ഞാൻ വല്ല ചീത്തയും വിളിച്ച് പറയും കേട്ടല്ലോ

മറുതലയ്ക്കലെ ശബ്ദം: നീ ഒരു കാര്യം മനസ്സിലാക്കണം. സപ്പോർട്ട് ചെയ്തത് എന്തിനാണെന്ന് വച്ചാൽ, നീയത് ചെയ്ത് കഴിഞ്ഞില്ലേ, പിന്നെ നിന്നെ സുപ്പോർട്ട് ചെയ്യുകയല്ലാതെ...

സ്വപ്ന: അങ്ങനെയൊന്നുമല്ല, ഭയങ്കര പ്രചോദനം തന്നെയായിരുന്നു അത്. ഭയങ്കര പ്രചോദനം. യൂ മെയ്ഡ് മി വെരി ഹാപ്പി. യു സെഡ് വെരി ഗൂഡ്

മറുതലയ്ക്കലെ ശബ്ദം: ഇപ്പോഴും 'ഇയു'നെ ഹാപ്പി ആയി തന്നെയാ ഞാൻ നടത്തുന്നേ, അല്ലെ

സ്വപ്ന: അല്ല, പക്ഷേ ഇന്നലല്ലേ കുറ്റം പറയണേ, മെനഞ്ഞാന്ന് ഞാൻ സംസാരിച്ചിട്ട് കെട്ടിയെടുത്തിട്ട് വന്നത് നിങ്ങളുടെ അടുത്തല്ലേ

മറുതലയ്ക്കലെ ശബ്ദം: എൻ്റെ പ്രശ്നം അതൊന്നുമല്ല. ഒരു അറസ്റ്റ് ഉണ്ടായി. 'ഇയു'നെ പിടിച്ച് കുറച്ച് ദിവസം അകത്തിട്ടാൽ, ഞാൻ അകത്ത് പോയാൽ കുഴപ്പം ഒന്നുമില്ല. ഈയുനെ പിടിച്ച് കുറച്ച് ദിവസം അകത്തിട്ടാൽ, പിന്നെ ഞാനെങ്ങനെ ഈയൂനെ കാണും. അതല്ലാതെ വേറെ പ്രശ്നമൊന്നുമില്ല.

സ്വപ്ന: എന്നെ പിടിച്ച് അകത്തിട്ടാൽ നിങ്ങളെനിക്ക് ബിസ്ക്കറ്റും വെള്ളവും കൊണ്ട് വരണം. എൻ്റെ കാക്കൂനെയും വിടണം

മറുതലയ്ക്കലെ ശബ്ദം: എടി മണ്ടി

സ്വപ്ന: എന്തെന്ന് പറ, അപ്പോ എന്നെ വെളിയിൽ കാണിക്കൂല്ലെ, അതോ കൊന്ന് കളയുമോ, വാട്ട്, ഐ ഡോണ്ട് അണ്ടർസ്റ്റാൻ്റ്, എനിക്കിവിടത്തെ കാര്യങ്ങളൊന്നും...

മറുതലയ്ക്കലെ ശബ്ദം: ആരും ആരേം കൊല്ലത്തുമില്ല, വെളിയിൽ കാണിക്കാതെ ഇരിക്കത്തുമില്ല, ഒന്നുമില്ല. പക്ഷെ ഞാൻ പറഞ്ഞത്, ഇല്ലാത്തൊരു കോൺസ്പിറസിക്കകത്താ കൊണ്ടിട്ടിരിക്കുന്നതെന്നാ.

സ്വപ്ന: ആ അത് കറക്ട്. അത് ഐ തൗസൻ്റ് പേഴ്സൻ്റേജ് എഗ്രീ വിത് യൂ

മറുതലയ്ക്കലെ ശബ്ദം: ഞാൻ വളരെ കൂളായാണ് 'ഈയൂ'നോട് സംസാരിക്കുന്നേ. എനിക്ക് ഈ കോൺസ്പിറസ്സി എന്താണെന്നോ ഒന്നും എനിക്കറിയത്തില്ല. ശരിയല്ലേ

സ്വപ്ന: അതേ. എനിക്കറിയാമോ. ഇവരുദ്യേശിക്കുന്നത് എന്ത് ഫ*ങ് കോൺസ്പിറസി ആണെന്ന് ഐ ഡോണ്ട് നോ.

മറുതലയ്ക്കലെ ശബ്ദം: ഒരു കാര്യം എനിക്കിപ്പോൾ മനസ്സിലായത്, എല്ലവരും പേടിക്കുന്നുണ്ട്. പേടിയില്ലാത്ത ഒരാൾ ഞാൻ മാത്രമാ.

സ്വപ്ന: ഇവർ പേടിക്കുന്നതെന്തിനാണ്. ഇവരപ്പോൾ എന്തോ ചെയ്തിട്ടില്ലേ, എനിക്കറിഞ്ഞു കൂടാ, വാട്ടെവർ, എന്തോ

മറുതലയ്ക്കലെ ശബ്ദം: എന്തോ, എന്തോ

സ്വപ്ന: ബെറ്റർ ടു സേ എന്തോ

മറുതലയ്ക്കലെ ശബ്ദം: എന്തോ, മണ്ടീ എന്ന് പറഞ്ഞാൽ ലോക മണ്ടിയാണ്.

സ്വപ്ന: പിന്നെ ഭയങ്കര ബുദ്ധിമാൻ, ഐ വിൽ ജസ്റ്റ് കോൾ യു ബാക്ക്, ജോയ് സാർ വന്നെ.

STORY HIGHLIGHTS: Ibrahim and Shaj Kiran alleged that one audio released by Swapna Suresh is fake

Next Story