Top

വിളക്കില്‍ നിന്ന് വീടിനാകെ തീപിടിച്ചു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം

19 March 2023 10:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിളക്കില്‍ നിന്ന് വീടിനാകെ തീപിടിച്ചു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
X

വര്‍ക്കല: വര്‍ക്കലയില്‍ കത്തിച്ചു വച്ചിരുന്ന വിളക്കില്‍ നിന്നും വീടിന് തീ പിടിച്ചു. ഉറങ്ങി കിടന്നിരുന്ന രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. പത്തും പതിമൂന്നും വയസ്സുള്ള രണ്ട് കുട്ടികളാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. തമിഴ്‌നാട് സ്വദേശികളായ ഗണേഷ് മൂര്‍ത്തിയുടെയും രാജേശ്വരിയുടെയും വീടിനാണ് തീ പിടിച്ചത്. ഇവര്‍ ഇവിടെ വാടകയ്ക്ക താമസിച്ചു വരികയായിരുന്നു.

ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.ഇന്‍സ്റ്റാള്‍മെന്റ് ഫര്‍ണിച്ചര്‍ വ്യാപാരിയാണ് ഗണേഷ്മൂര്‍ത്തി. ഇദ്ദേഹം ജോലി സ്ഥലത്തായിരുന്നു. അമ്പലത്തിലെ പുറം ജോലികള്‍ ചെയ്യുന്ന ആളായ രാജേശ്വരിയും ജോലിക്ക് പോയിരിക്കുകയായിരുന്നു.

വീട്ടിനുള്ളില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നു. വര്‍ക്കല ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കുകയും ചൂട് പിടിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ വെള്ളത്തില്‍ മുക്കി അപകട സാധ്യത ഇല്ലാതാക്കുകയും ചെയ്തു.

STORY HIGHLIGHTS: house catches fire in varkala trivandrum

Next Story