Top

അതിശക്തമായ മഴക്ക് സാധ്യത; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

ചക്രവാതചുഴി അടുത്ത 36 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു

19 Oct 2022 2:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അതിശക്തമായ മഴക്ക് സാധ്യത; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അല​ർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ആൻഡമാൻ കടലിനു മുകളിൽ നിലനിൽക്കുന്ന ചക്രവാതചുഴി അടുത്ത 36 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചക്രവാതചുഴി ശനിയാഴ്ച തീവ്രന്യൂന മർദമായി മാറും. പിന്നീട് ന്യൂന മർദം ശക്തി പ്രാപിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലികാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ 20ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്ടോബർ 21ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ഒക്ടോബർ 22ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

STORY HIGHLIGHTS: Chance of heavy rain, Yellow alert in nine districts today

Next Story