കനത്ത മഴ; അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറക്കും
15 May 2022 2:49 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നു. അരുവിക്കര ഡാമിന്റെ രണ്ടാമത്തേയും മൂന്നാമത്തേയും ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്. ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കരമനയാറിനും കിള്ളിയറിനും സമീപത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
മഴയുടെ പശ്ചാത്തലത്തില്‍ മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി ജില്ലയില്‍ അഗ്നിശമനസേന കണ്ട്രോള് റൂം തുറന്നു. പ്രകൃതിക്ഷോഭം കണക്കിലെടുത്തു തിരുവനന്തപുരം ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക ലക്ഷ്യമിട്ടാണ് നടപടി.
അതേസമയം, കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. മഴയ്ക്ക് ഒപ്പം മണിക്കൂറില്‍ 40 കീ മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം നേരത്തെയെത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. തെക്കന്‍ ആന്‍ഡാമാന്‍ കടലിലും നിക്കോബര്‍ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലും കാലവര്‍ഷം അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യത യെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Story Highlight: Heavy rain two shutters of the Aruvikkara Dam will be opened
- TAGS:
- Heavy Rain
- Aruvikkara Dam