Top

അഞ്ച് ദിവസം മഴ കനക്കും; 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു.

15 May 2022 6:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഞ്ച് ദിവസം മഴ കനക്കും; 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
X

തിരുവനന്തപുരം: അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിനെ തുടർന്ന് 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം മുതൽ കണ്ണൂർ വരെയുളള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരത്തും വയനാടും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ഇന്നും, നാളെയും ഒറ്റപ്പെട്ട ശക്തമായതോ അതി ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു. തെക്കൻ ആൻഡമാൻ കടലിലും നിക്കോബർ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ഇന്ന് കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടങ്ങളോട് നിർദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ രാത്രിയാത്രക്ക് നിരോധനമേർപ്പെടുത്തുന്നത് അതാത് ജില്ലാ കളക്ടർമാർ തീരുമാനിക്കും. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ അപകട സാധ്യതാ മേഖലകളില്‍ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം നൽകിയതായും കെ രാജന്‍ തൃശ്ശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

STORY HIGHLIGHTS: Heavy Rain Orange Alert in 11 Districts

Next Story

Popular Stories