Top

അതിശക്തമായ മഴ ഇന്നും തുടരും; നെടുങ്കണ്ടത്ത് മരം വീടിന് മുകളിലേക്ക് പതിച്ച് അപകടം

അതിനിടെ ഇടുക്കി നെടുങ്കണ്ടം ബോജന്‍ കമ്പനിയില്‍ കൂറ്റന്‍ മരം വീടിന് മുകളിലേക്ക് പതിച്ച് അപകടം. ശക്തമായ കാറ്റിലും മഴയിലുമാണ് മരം കടപുഴകി വീണത്.

19 May 2022 1:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അതിശക്തമായ മഴ ഇന്നും തുടരും; നെടുങ്കണ്ടത്ത് മരം വീടിന് മുകളിലേക്ക് പതിച്ച് അപകടം
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്കന്‍ ജില്ലകളിലാണ് ഇന്നും മഴ ലഭിക്കുക. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് മുതല്‍ വയനാട് വരെ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ട് ഉണ്ട്. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലയില്‍ സാധാരണ നിലയില്‍ മഴ പെയ്‌തേക്കും. ഈ മാസം 21 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതുവരെ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കടല്‍ ക്ഷോഭത്തിന് സാധ്യത ഉള്ളതിനാല്‍ തീരദേശ വാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ ഇടുക്കി നെടുങ്കണ്ടം ബോജന്‍ കമ്പനിയില്‍ കൂറ്റന്‍ മരം വീടിന് മുകളിലേക്ക് പതിച്ച് അപകടം. ശക്തമായ കാറ്റിലും മഴയിലുമാണ് മരം കടപുഴകി വീണത്. രാവിലെ 4മണിയോടെയാണ് അപകടം ഉണ്ടായത്. കോമ്പയാര്‍ പുതകില്‍ സുരേഷിന്റെ വീടിന് മുകളിലേക്കാണ് മരം പതിച്ചത് തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.

അപകട സമയം സുരേഷുള്‍പ്പെടെയുള്ളവര്‍ ഉറങ്ങിക്കിടന്ന മുറിക്ക് മുകളിലേക്കാണ് മരം വീണത്. പുറത്തിറങ്ങാനാകാതെ ഒരു മണിക്കൂറോളം കുടുംബം വീട്ടിനുള്ളില്‍ കുടുങ്ങി. വീട് ഭാഗീകമായ് തകര്‍ന്നു.

Next Story