Top

മൂന്ന് ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യത; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

അറബിക്കടലിലെ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതാണ് മഴയ്ക്ക് കാരണം.

25 Aug 2022 2:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൂന്ന് ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യത; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർ​ഗോ‍ഡ്, കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.

അറബിക്കടലിലെ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതാണ് മഴയ്ക്ക് കാരണം. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ശ്രദ്ധിക്കണം എന്നും മുന്നറിയിപ്പുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

STORY HIGHLIGHTS: heavy rain chances yellow alert in nine districts

Next Story