Top

കുടിവെള്ള ടാങ്കില്‍ ചത്ത എലിയും പല്ലിയും; അംഗനവാടി ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യമന്ത്രി

ഇരുവരുടേയും ഭാഗത്തുനിന്ന് ഗുരുതര വീഴ്ച്ച ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി

22 Aug 2022 2:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുടിവെള്ള ടാങ്കില്‍ ചത്ത എലിയും പല്ലിയും; അംഗനവാടി ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യമന്ത്രി
X

തൃശൂര്‍: അംഗനവാടിയിലെ കുടിവെള്ള ടാങ്കില്‍ മാലിന്യം കണ്ടെത്തിയ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി ആരോഗ്യ-ശിശുക്ഷേമ വകുപ്പ്. രണ്ട് അംഗനവാടി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ഇരുവരുടേയും ഭാഗത്തുനിന്ന് ഗുരുതര വീഴ്ച്ച ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നടപടി.

ചേലക്കര പാഞ്ഞാള്‍ പഞ്ചായത്തിലെ തൊഴുപ്പാടം 28-ാം നമ്പര്‍ അംഗന്‍വാടിയിലാണ് സംഭവം. കുട്ടികള്‍ക്കു സ്ഥിരമായി അസുഖം വരാന്‍ തുടങ്ങിയതോടെ രക്ഷിതാക്കള്‍ അംഗനവാടി പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി രക്ഷിതാക്കളും നാട്ടുകാരും അംഗനവാടിയില്‍ പരിശോധന നടത്തി. കുട്ടികള്‍ക്ക് കുടിക്കാന്‍ വെള്ളം എടുക്കുന്ന ടാങ്കില്‍ നിന്ന് ചത്ത എലിയെയും പുഴുക്കളെയും കണ്ടെത്തി.

ഇതിനേത്തുടര്‍ന്ന് രക്ഷിതാക്കള്‍ ആരോഗ്യ വകുപ്പിനും പൊലീസിനും പരാതി നല്‍കി. ആരോഗ്യ വകുപ്പ് എത്തി കൂടുതല്‍ പരിശോധന നടത്തി. ഇതിനിടെയാണ് അടുക്കളയിലെ വാട്ടര്‍ പ്യൂരിഫയറില്‍ നിന്ന് ചത്ത പല്ലിയേക്കൂടി കണ്ടെത്തിയത്.

വാട്ടര്‍ ടാങ്ക് നീക്കം ചെയ്യാതെ കുട്ടികളെ അംഗന്‍വാടിയില്‍ വിടില്ലെന്നാണ് രക്ഷിതാക്കളുടെ തീരുമാനം. തുടര്‍ന്ന് അംഗന്‍വാടി അടച്ചു. ആറ് കുട്ടികളാണ് അംഗനവാടിയില്‍ നിലവില്‍ ഉള്ളത്. അംഗനവാടിയുടെ താല്‍കാലിക ചുമതല തൊട്ടടുത്തുള്ള മറ്റൊരു അംഗനവാടി ജീവനക്കാര്‍ക്ക് കൈമാറിയതായി വാര്‍ഡ് മെമ്പര്‍ പി എം മുസ്തഫ അറിയിച്ചു.

Story Highlights: Health Minister took action against anganwadi workers

Next Story