Top

വയനാട്ടില്‍ ചുമട്ടുതൊഴിലാളികള്‍ പണിമുടക്കി; ശക്തിപ്രകടനമായി റാലി

21 July 2022 2:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വയനാട്ടില്‍ ചുമട്ടുതൊഴിലാളികള്‍ പണിമുടക്കി; ശക്തിപ്രകടനമായി റാലി
X

കല്‍പ്പറ്റ: വന്‍കിട സ്ഥാപനങ്ങള്‍ തൊഴില്‍ നിഷേധിക്കുകയാണെന്ന് ആരോപിച്ച് പ്രതിഷേധം രേഖപ്പെടുത്തി ചുമട്ടുതൊഴിലാളികള്‍ പണിമുടക്കി. കല്‍പ്പറ്റയില്‍ നടന്ന പ്രതിഷേധമാര്‍ച്ച് ചുമട്ടുതൊഴിലാളികളുടെ ശക്തിപ്രകടനമായി മാറി.

ചില സ്ഥാപനങ്ങള്‍ കോടതികളില്‍പ്പോയി അനുകൂലവിധി സമ്പാദിച്ച് തൊഴിലാളികള്‍ക്ക് ജോലി നിഷേധിക്കുകയാണെന്ന് തൊഴിലാളികള്‍ ആരോപിച്ചു. ഇതിന് പുറമേ തൊഴിലാളികള്‍ക്കെതിരെ വ്യാജപ്രചാരണങ്ങളും നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് ബഹുജന പിന്തുണ തേടി പണിമുടക്കിയുള്ള പ്രതിഷേധമെന്ന് യൂണിയനുകള്‍ പറഞ്ഞു.

സിഐടിയു ജില്ലാ സെക്രട്ടറി വിവി ബേബി ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പിപി ആലി അദ്ധ്യക്ഷത വഹിച്ചു. പികെ അബു, സി മൊയ്തീന്‍കുട്ടി, എന്‍ഒ ദേവസ്യ, എസ് സ്റ്റാലിന്‍, പികെ രാമചന്ദ്രന്‍, സിപി വര്‍ഗീസ്, പി അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.

Story Highlights: Head Load Workers Strike At Wayanad

Next Story