Top

'മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഡിവൈഎഫ്ഐ ആണ്, അല്ലെങ്കിൽ വെറും ഡിങ്കോളാഫികളാണ്'; ഹരീഷ് പേരടി

ഫോട്ടോഷോപ്പ് അല്ലാതെയുള്ള ചിത്രം അയച്ചാൽ തന്റെ വാക്കുകൾ പിൻവലിക്കാം എന്നും അദ്ദേഹം പറഞ്ഞു.

24 Nov 2021 4:29 PM GMT
ഫിൽമി റിപ്പോർട്ടർ

മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഡിവൈഎഫ്ഐ ആണ്, അല്ലെങ്കിൽ വെറും ഡിങ്കോളാഫികളാണ്; ഹരീഷ് പേരടി
X

ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്ത് പന്നി വിളമ്പി. എന്നാൽ മലപ്പുറത്ത് പന്നി വിളമ്പിയോ എന്ന് അദ്ദേഹം ചോദിച്ചു. ഫോട്ടോഷോപ്പ് അല്ലാതെയുള്ള ചിത്രം അയച്ചാൽ തന്റെ വാക്കുകൾ പിൻവലിക്കാം എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹരീഷ് പേരടിയുടെ വാക്കുകൾ:

ഡിവൈഎഫ്ഐയോട് ഒരു ചോദ്യം. മലപ്പുറത്ത് പന്നി വിളമ്പിയോ? ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും ഡിവൈഎഫ്ഐയുടെ മലപ്പുറം പേജിൽ പോലും കണ്ടില്ല. മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഡിവൈഎഫ്ഐ ആണ്. അല്ലെങ്കിൽ വെറും ഡിങ്കോളാഫികളാണ്. മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒർജിനൽ ഫോട്ടോ അയ്ച്ച് തന്നാൽ ഈ പോസ്റ്റ് പിൻ വലിക്കുന്നതാണ്. ലാൽ സലാം.

ഭക്ഷണത്തില്‍ മതം കലര്‍ത്തിയുള്ള സംഘപരിവാര്‍ സംഘടനകളുടെ വിദ്വേഷ പ്രചാരണത്തിനെതിരെയാണ് നവംബര്‍ 24ന് ജില്ലാ കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ 'ഫുഡ് സ്ട്രീറ്റ് ' സംഘടിപ്പിച്ചത്.

ഹലാല്‍ വിവാദം മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കമാണെന്നായിരുന്നു സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങള്‍ കേരളത്തിന് നല്ലതെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഹലാല്‍ വിവാദത്തിന് പിന്നില്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ടവരാണെന്നും കോടിയേരി ബാലകൃഷന്‍ പറഞ്ഞു.

Next Story

Popular Stories