Top

യാക്കോബായ ഓര്‍ത്തഡോക്‌സ് സഭാത്തര്‍ക്കം; നിയമനിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വിഷയത്തില്‍ പുതിയതായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന നിയമത്തെക്കുറിച്ചുളള വിശദാംശങ്ങള്‍ നേരത്തെ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു

10 Aug 2022 2:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യാക്കോബായ ഓര്‍ത്തഡോക്‌സ് സഭാത്തര്‍ക്കം; നിയമനിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

തിരുവനന്തപുരം: യാക്കോബായ - ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിയമനിര്‍മ്മാണം നടത്തുന്നതിനായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രശ്‌ന പരിഹാരത്തിനായി ഒരുമാസത്തെ സമയവും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് അടുത്ത മാസം 19 വരെയാണ് കോടതി സമയം അനുവദിച്ചിരിക്കുന്നത്.

വിഷയത്തില്‍ പുതിയതായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന നിയമത്തെക്കുറിച്ചുളള വിശദാംശങ്ങള്‍ നേരത്തെ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സഭയില്‍ ഐക്യവും സമാധാനവും കൊണ്ടുവരികയാണ് ആത്യന്തിക ലക്ഷ്യം. ഇതിനായി രണ്ടുവിഭാഗവും മുന്നിട്ടിറങ്ങണമെന്നും കോടതി അറിയിച്ചു. ഇതിനിടയില്‍ യാക്കോബായ - ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇരുകൂട്ടരേയും ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്. ഈ മാസം പത്തിന് തിരുവനന്തപുരത്ത് യോഗം ചേരാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

തര്‍ക്കം പരിഹരിക്കാന്‍ നേരത്തെ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ ഓര്‍ത്തഡോക്‌സ് സഭ പങ്കെടുത്തിരുന്നില്ല. സഭാക്കാര്യത്തില്‍ ഓര്‍ഡിനന്‍സ് ഒഴിവാക്കണമെന്നായിരുന്നു ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യം. അതേസമയം സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ച് പളളി പിടിച്ചടക്കുന്നത് ഒഴിവാക്കണമെന്നാണ് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടത്.

STORY HIGHLIGHTS: Govt moves High Court to legislate on Jacobite-Orthodox church dispute

Next Story