Top

'സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ ഇന്ന് തന്നെ നിര്‍ദേശിക്കണം'; അയയാതെ ഗവര്‍ണര്‍, വിസിക്ക് കത്തയച്ചു

ഇക്കാര്യം ആവശ്യപ്പെട്ട് ഇത് രണ്ടാം തവണയാണ് ഗവര്‍ണര്‍ കത്ത് നല്‍കുന്നത്

26 Sep 2022 8:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ ഇന്ന് തന്നെ നിര്‍ദേശിക്കണം; അയയാതെ ഗവര്‍ണര്‍, വിസിക്ക് കത്തയച്ചു
X

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍. വിസി നിയമനത്തിനായി രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഇന്ന് തന്നെ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസിക്ക് കത്തയച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ഇത് രണ്ടാം തവണയാണ് ഗവര്‍ണര്‍ കത്ത് നല്‍കുന്നത്.

വിസി നിയമനത്തിന് സെനറ്റ് യോഗം വിളിച്ച് ചേര്‍ക്കാനാകില്ലെന്നാണ് വിസി നേരത്തെ ഗവര്‍ണറെ അറിയിച്ചിരുന്നത്. രണ്ട് പേരെ വെച്ച് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് ശരിയായില്ലെന്നും ആ നടപടി പിന്‍വലിക്കണമെന്നും കേരള സര്‍വകലാശാല സെനറ്റ് പാസാക്കിയ പ്രമേയം ചൂണ്ടിക്കാണിച്ച് വിസി മറുപടിയില്‍ പറഞ്ഞിരുന്നു.

നിലവിലെ വിസിയുടെ കാലാവധി തീരുന്ന സാഹചര്യത്തില്‍ അടിയന്തരമായി പ്രതിനിധിയെ നിര്‍ദേശിക്കണമെന്നാണ് ഇന്ന് വിസിക്ക് അയച്ച കത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. പ്രമേയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് പിന്നീട് ചര്‍ച്ച ചെയ്യാമെന്നും കത്തിലുണ്ട്. ഒക്ടോബര്‍ 24നാണ് വിസിയുടെ കാലാവധി അവസാനിക്കുന്നത്.

Story Highlights: Governor Send Letter To Kerala VC Asking To Name Search Committee Nominee

Next Story